കുളത്തൂപ്പുഴ: ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ എട്ട് കുരങ്ങുകള്‍ ചത്തതിനു പിന്നാലെ രണ്ടു കുരങ്ങുകളുടെ ജഡം കൂടി കണ്ടെടുത്തതോടെ സംഭവത്തിനു പിന്നില്‍ കുരങ്ങുപനിയാവാമെന്ന ഭീതിയില്‍ പ്രദേശവാസികള്‍. സമീപത്തെ ഇ.എസ്.എം കോളനി പത്തേക്കര്‍ ഭാഗത്ത് ജനവാസമേഖലയില്‍ ശനിയാഴ്ച മറ്റൊരു കുരങ്ങിനെ ചത്ത നിലയില്‍ കണ്ടത്തെിയതായി നാട്ടുകാര്‍ അറിയിച്ചു. ചത്ത കുരങ്ങുകളുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന് പാലോട് വെറ്ററിനറി ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്‍ററിലത്തെിച്ച് സാമ്പ്ള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചിരിക്കുകയാണ്. സാമ്പ്ളുകള്‍ മണിപ്പാലിലെ ഹൈടെക് ലാബിലേക്കും അയച്ചിട്ടുണ്ട്. ശനിയാഴ്ച കണ്ടത്തെിയ കുരങ്ങുകളുടെ ജഡത്തില്‍ മുറിവുകള്‍ കണ്ടത്തെിയതായി സെക്ഷന്‍ ഫോറസ്റ്റര്‍ നിസാര്‍ പറഞ്ഞു. വ്യാഴാഴ്ച ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ കുരങ്ങുകള്‍ ചത്തത് പ്രദേശവാസികളാരോ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതുമൂലമാകാമെന്ന നിഗമനത്തിലാണ് വനപാലകരും പോസ്റ്റ്മോര്‍ട്ടം ചെയ്ത വെറ്ററിനറി ഉദ്യോഗസ്ഥരും. തിരുവനന്തപുരത്തെ ടെക്നിക്കല്‍ എക്സാമിനേഷന്‍ ലാബിലേക്കയച്ച സാമ്പ്ളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കുരങ്ങുകള്‍ ചത്തതിന്‍െറ കാരണം കണ്ടത്തൊന്‍ കഴിയുകയുള്ളൂ. ഇതിനിടെ കുരങ്ങുപനിയാണെന്ന ഭീതി പ്രദേശത്ത് പടര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സമീപത്തെ കോളനികളിലും ലയങ്ങളിലും പരിശോധനയും ബോധവത്കരണവും നടത്തി. കുരങ്ങുപനിയുടെയോ മറ്റേതെങ്കിലും പകര്‍ച്ചപ്പനിയുടെയോ ലക്ഷണങ്ങള്‍ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും എതെങ്കിലും മൃഗങ്ങള്‍ക്ക് കുരങ്ങുപനി ബാധിച്ചതായി വിവരമില്ളെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.