മീന്‍ കഴിച്ച നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

പൂവാര്‍: നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കൂടുതല്‍ പേര്‍ക്ക് വിഷ ബാധയേറ്റിട്ടുണ്ടെന്ന് സംശയം. പൂവാര്‍ സ്വദേശിയായ വാസന്തി (64), സുരേഷ് (46), ചെക്കടി സ്വദേശികളായ ബാബു (54), ലീല(50) എന്നിവരെയാണ് വിഷബാധയേറ്റ് പൂവാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച തീരപ്രദേശത്തെ വീടുകളില്‍ വില്‍പന നടത്തിയ ചെമ്പല്ലി വിഭാഗത്തില്‍പെട്ട മീന്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. മീന്‍ കഴിച്ചശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടാതെ, പൂവാര്‍ അരുമാനൂര്‍, ചെക്കടി പ്രദേശത്തെ കൂടുതല്‍ പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയതായി അറിയുന്നു. സംഭവത്തത്തെുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ആശുപത്രിയിലത്തെി. മീന്‍െറ സാമ്പിളും ശേഖരിച്ചു. അമിതമായി രാസവസ്തു ഉപയോഗിച്ച മീന്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.