കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റിയതില്‍ പ്രതിഷേധം

കഴക്കൂട്ടം: നഗരസഭാ വാര്‍ഡില്‍ നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റിയതില്‍ പ്രതിഷേധം ശക്തം. ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജനതാദള്‍ (യു)വിന്‍െറ സിറ്റിങ് സീറ്റായിരുന്നു കഴക്കൂട്ടം. ഇത്തവണ കോണ്‍ഗ്രസിനാണ് ധാരണയായിരുന്നത്. എം.എസ്. അനിലിനെ സ്ഥാനാര്‍ഥിയാക്കി ആദ്യഘട്ട പ്രചാരണവും പൂര്‍ത്തിയാക്കിയിരുന്നു. തിങ്കളാഴ്ച വൈകീട്ടുവരെ അനിലിനുവേണ്ടി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. ജനതാദളിനുതന്നെ സീറ്റ് നല്‍കാന്‍ യു. ഡി.എഫില്‍ ധാരണയാവുകയായിരുന്നു. ജനതാദളിന്‍െറ മോഹനനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നൂറിലധികം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തത്തെി. കഴക്കൂട്ടം ജങ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഡി.സി.സി പ്രസിഡന്‍റിന്‍െറ ചിത്രമടങ്ങുന്ന ഫ്ളക്സ് ബോര്‍ഡുകളുള്‍പ്പെടെ കോണ്‍ഗ്രസ്് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു. അനില്‍ വിമത സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. അതേസമയം, കഴക്കൂട്ടം വാര്‍ഡില്‍ ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറിക്കും ശമനമുണ്ടായിട്ടില്ല. ബി. ജെ.പി നിശ്ചയിച്ചിരുന്ന കഴക്കൂട്ടം അനിലിനെ മാറ്റി പകരം ഫ്രാക് ഭാരവാഹി എ.പി. എസ് നായര്‍ക്കാണ് സീറ്റ് നല്‍കിയത്. കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനാണ് എ.പി.എസ് നായരെന്നാരോപിച്ച് ബി.ജെ.പിയിലെ ഒരുവിഭാഗം പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. കഴക്കൂട്ടം അനിലും ബി.ജെ.പിക്കായി ആദ്യഘട്ട പ്രചാരണമടക്കം നടത്തിയ ശേഷമാണ് സ്ഥാനാര്‍ഥിപ്പട്ടിക മാറിമറിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.