മുതലപ്പൊഴിയില്‍ മുങ്ങിയ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി

കഴക്കൂട്ടം: സഞ്ചാരികളുടെ അശ്രദ്ധ പെരുമാതുറ മുതലപ്പൊഴിയെ അപകടക്കെണിയാക്കുന്നുവോ? ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ് തുടര്‍ച്ചയായുള്ള അപകടങ്ങള്‍. ശനിയാഴ്ച മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പെട്ടതാണ് ഒടുവിലത്തെ സംഭവം. രണ്ടുപേര്‍ നീന്തി കരയിലത്തെിയെങ്കിലും ഒരാള്‍ മുങ്ങുകയായിരുന്നു. ഒടുവില്‍ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് പൊഴികാണാനത്തെിയ സാഗര്‍, വിഷ്ണു, ശരണ്‍ എന്നിവര്‍ കടലില്‍പെട്ടത്. ശക്തമായ തിരയില്‍പെട്ട മൂവരും കടലിലേക്ക് നീങ്ങിയെങ്കിലും വിഷ്ണുവും ശരണും നീന്തി കരയിലത്തെി. ചുഴിയില്‍പെട്ട സാഗര്‍ നൂറുമീറ്ററോളം ദൂരത്തില്‍ അകപ്പെട്ടിരുന്നു. വിഷ്ണുവിന്‍െറയും ശരണിന്‍െറയും നിലവിളി കേട്ടത്തെിയ അല്‍ഫുര്‍ഖാന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പ്രവര്‍ത്തകരും നാട്ടുകാരുമാണ് സാഗറിനെ രക്ഷപ്പെടുത്തിയത്. മുള എറിഞ്ഞുകൊടുത്ത് അതില്‍ പിടിച്ചുകിടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അരമണിക്കൂറോളം ശക്തമായ തിരകള്‍ക്കിടയിലും മുളയില്‍ പിടിച്ചുകിടന്ന സാഗറിനെ മുതലപ്പൊഴി ലേലപ്പുരയില്‍ ഉണ്ടായിരുന്ന വര്‍ക്കല വെട്ടൂര്‍ സ്വദേശിയുടെ ബോട്ട് എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും സാഗറിനെ രക്ഷപ്പെടുത്തിയിരുന്നു. ചിറയിന്‍കീഴ് സ്വദേശികളാണ് വിദ്യാര്‍ഥികള്‍. കഴിഞ്ഞദിവസം മുതലപ്പൊഴിയില്‍ ഇവിടെ മത്സ്യബന്ധനബോട്ട് തിരയില്‍പെട്ട് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.