കഴക്കൂട്ടം: സാഗറിന് ജീവന്‍ തിരിച്ചുനല്‍കിയത് മുളങ്കമ്പും പെരുമാതുറ അല്‍ഫുര്‍ഖാന്‍ ആര്‍ട്സ്് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പ്രവര്‍ത്തകരും. നിലവിളി കേട്ടത്തെിയ ക്ളബ് പ്രവര്‍ത്തകരില്‍ ചിലര്‍ കടലിലേക്ക് ചാടുകയായിരുന്നു. പതിവിന് വിപരീതമായി കടല്‍ ഉള്‍വലിക്കുന്ന പ്രകൃതമായിരുന്നു ശനിയാഴ്ച. സാഗറിനടുത്തേക്ക് യുവാക്കള്‍ നീന്തിയെങ്കിലും കൂറ്റന്‍ തിരമാലകള്‍ പ്രതിബന്ധം തീര്‍ത്തു. തുടര്‍ന്ന് കട നിര്‍മാണത്തിന് കൊണ്ടുവന്ന മുള കടലിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ആ മുളങ്കമ്പിലാണ് സാഗര്‍ അരമണിക്കൂറോളം പിടിച്ചുകിടന്നത്. തുടര്‍ന്ന് ബോട്ട് എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പെരുമാതുറയിലും പൊഴിതീരത്തുമായി സംഭവിച്ച മിക്ക അപകടങ്ങളിലും ജീവഹാനി ഉണ്ടായിട്ടുണ്ട്. എന്നാല്‍, അല്‍ഫുര്‍ഖാന്‍ ക്ളബ് പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ വിദ്യാര്‍ഥിയുടെ ജീവന്‍ തിരിച്ചുനല്‍കുകയായിരുന്നു. ഈ യുവാക്കളുടെ സംഘത്തില്‍പെട്ടവരാണ് മൂന്ന് വര്‍ഷം മുമ്പ് പൊഴിയില്‍പെട്ട ഏഴു പേരില്‍ ആറുപേരെയും രക്ഷപ്പെടുത്തിയത്. കണിയാപുരം സ്വദേശി അന്ന് മരിച്ചിരുന്നു. തീരത്ത് ഐസ്ക്രീം കച്ചവടവും മത്സ്യബന്ധനവുമടക്കം നടത്തി ജീവിക്കുന്നവരാണ് ക്ളബ് അംഗങ്ങളില്‍ അധികവും. അതുകൊണ്ടുതന്നെ ഒരുവിളിപ്പാടകലെ ഇവരെപ്പോഴുമുണ്ടാകും. കൂടാതെ, കടലിലിറങ്ങന്‍ വരുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളുംനല്‍കുന്നുണ്ട്. ഒപ്പം തീരത്തെ മാലിന്യത്തില്‍നിന്ന് സംരക്ഷിക്കാനും ഇവര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.