കിളിമാനൂര്‍: തെരഞ്ഞെടുപ്പ് രംഗത്തോട് യാതൊരു മോഹവുമില്ലായിരുന്ന യുവതിയായ വീട്ടമ്മക്ക് കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥിത്വമെന്ന മോഹം നല്‍കി. ഭര്‍ത്താവ് വിദേശത്താകയാല്‍ യുവതി പകുതി മനസ്സ് തുറന്നു. വാര്‍ത്ത പരന്നതോടെ സി.പി.എം നേതൃത്വം ഐ.എസ്.ഡി കോളിന് പണം ചെലവാക്കാന്‍ തന്നെ തീരുമാനിച്ചു. യുവതിയുടെ ഭര്‍ത്താവിന്‍െറ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥിയാക്കി ഭാര്യയെ മത്സരിപ്പിക്കണമെന്നും എന്നാല്‍, ജയിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്‍റാക്കി കൈയില്‍ തരാമെന്നും ഉറപ്പുകൊടുത്തു. ഭര്‍ത്താവിന്‍െറ വിളി വന്നതോടെ അതിമധുരം കഴിച്ച അനുഭവമായി വീട്ടമ്മക്ക്. കോണ്‍ഗ്രസുകാരെ വിളിപ്പിച്ച് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ളെന്ന് അറിയിച്ചു. അന്നു രാത്രി പഞ്ചായത്ത് പ്രസിഡന്‍റ് പദവി സ്വപ്നം കണ്ട് യുവതി സുഖമായി ഉറങ്ങി, രാവിലെ പ്രചാരണത്തിനിറങ്ങണമല്ളോ. എന്നാല്‍, രാവിലെ ഇടിത്തീ പോലെയാണ് അവര്‍ ആ വാര്‍ത്ത കേട്ടത്. തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് ജയിച്ചുവന്ന നിലവിലെ അംഗമാണ് അവിടെ സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥിയെന്ന്. യുവതി തലയില്‍ കൈയും വെച്ച് ഇരുന്നുപോയി. എന്നാല്‍, ഇനിയാണ് സംഭവത്തിന്‍െറ ‘ട്വിസ്റ്റ്’. ഇക്കാര്യം മണത്തറിഞ്ഞ ബി.ജെ.പിക്കാര്‍ പ്രദേശത്തെ എസ്.എന്‍.ഡി.പിക്കാരുമായി യുവതിയുടെ വീട്ടിലത്തെി. ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ബി.ജെ.പിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും എസ്.എന്‍.ഡി.പി വോട്ടുകള്‍ കൂടി നേടി അധികാരത്തിലേറാമെന്നും വാഗ്ദാനം നല്‍കി. അങ്ങനെ എന്തായാലും ഒരു കൈനോക്കാനിറങ്ങിയിരിക്കുകയാണ് ഈ വീട്ടമ്മ. ഈ കഥ നടക്കുന്നത് ചിറയിന്‍കീഴ് താലൂക്കിലെ കിളിമാനൂര്‍ പഞ്ചായത്തിലാണ്. തെരഞ്ഞെടുപ്പായതിനാല്‍ പഞ്ചായത്തിന്‍െറ പേരോ വാര്‍ഡിന്‍െറ പേരോ സ്ഥാനാര്‍ഥിയുടെ പേരോ ഇവിടെ കുറിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.