ഇറാന്‍ ബോട്ട്: പരിശോധനക്ക് ദേശീയ സംഘമത്തെി

വിഴിഞ്ഞം: തുറമുഖത്ത് പൊലീസ് കസ്റ്റഡിയിലുള്ള ഇറാന്‍ ബോട്ടിന്‍െറ സുരക്ഷാ പരിശോധനക്ക് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എല്‍.ഐ.എ) സംഘമത്തെി. എന്‍.ഐ.എ എസ്.ഐ വിജയന്‍െറ നേതൃത്വത്തിലെ സംഘമാണ് പരിശോധനക്കത്തെിയത്. വിഴിഞ്ഞം തീരദേശ പൊലീസും സ്ഥലത്തത്തെിയിരുന്നു. ബോട്ടിലെ കേടായ ജനറേറ്റര്‍ നന്നാക്കുന്നതിന് അന്വേഷണ സംഘം നടപടി സ്വീകരിച്ചു. ബോട്ടിനുള്ളില്‍ നിറഞ്ഞിട്ടുള്ള വെള്ളം നീക്കേണ്ടതുണ്ട്. കടല്‍ ക്ഷോഭത്തില്‍പെട്ട ബോട്ട് പല തവണ പുറംകടലിലേക്ക് ഒഴുകിപ്പോയ സംഭവമുണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷ സംബന്ധിച്ച് ആശങ്കയുയര്‍ന്നത്. ഇതോടെയാണ് പരിശോധനക്ക് ദേശീയ സംഘമത്തെിയത്. അതേസമയം, സംരക്ഷണം, കേസന്വേഷണം എന്നിവ മുന്‍നിര്‍ത്തി ബോട്ടിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് നേരത്തേ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും വ്യക്തതയായിട്ടില്ളെന്നാണ് അറിവ്. സംശയ സാഹചര്യത്തില്‍ ജൂലൈ അഞ്ചിന് ആലപ്പുഴ കടലിലാണ് ഇറാന്‍ ബോട്ടിനെ തീരരക്ഷ സേനാ ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 12 വിദേശികളും റിമാന്‍ഡില്‍ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.