ബിവറേജസ് ഗോഡൗണ്‍ മാനേജരെ ഉപരോധിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബിവറേജസ് ഗോഡൗണ്‍ മാനേജരെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാതയിലും മനോമോഹനവിലാസം, വാട്ടര്‍ അതോറിറ്റി റോഡുകളിലും സമീപത്തെ ഇടറോഡുകളിലും റോഡില്‍ വിദേശമദ്യം കയറ്റിയ ലോറികള്‍ ഗതാഗത തടസ്സം ഉണ്ടാക്കി ഇരുവശവും പാര്‍ക്കു ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഈ റോഡുകളിലെല്ലാം മദ്യലോറികള്‍ ഇരുവശത്തുമായി കിടക്കുകയാണ്. ഈ വാഹനങ്ങള്‍ മാറ്റി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഇതരസംസ്ഥാനങ്ങളില്‍നിന്നത്തെുന്ന ലോറികളാണ് ഇവയെല്ലാം. ഗോഡൗണിന്‍െറ സ്ഥലപരിമിതി മൂലം ദിവസങ്ങളോളം ലോറികള്‍ ഇവിടെ കാത്തുകിടക്കേണ്ടി വരുന്നു. ഈ സമയമത്രയും ലോറിയിലെ തൊഴിലാളികളും ഇവിടെയുണ്ടാകും. രാത്രികാലങ്ങളില്‍ ലോറിതൊഴിലാളികള്‍ മദ്യപിച്ച് യാത്രക്കാരെ അസഭ്യം പറയുന്നതും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍മാരായ അവനവഞ്ചേരി രാജു, സി.പ്രദീപ്, മുന്‍ കൗണ്‍സിലര്‍ വേണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഗോഡൗണ്‍ മാനേജരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ലോറികള്‍ ആഴ്ചകളോളം കാത്തുകിടക്കാന്‍ കാരണമെന്നും ഇടറോഡിലെ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാമെന്നും ജനുവരി ഒന്നുമുതല്‍ ഒരുവശത്ത് അഞ്ച് ലോറികള്‍ മാത്രം പാര്‍ക്ക് ചെയ്ത് ലോഡിറക്കിക്കൊള്ളാമെന്നും മാനേജര്‍ ഉറപ്പുനല്‍കിയതിനത്തെുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. മനോമോഹനവിലാസം റോഡിന്‍െറ ഇരുവശത്തും ലോറികള്‍ പാര്‍ക്ക് ചെയ്യുന്നന്നതിനാല്‍ റോഡരികിലെ വീടുകളിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് അകത്ത് കയറാനും തിരിച്ചിറങ്ങാനും ബുദ്ധിമുട്ടാണ്ടാകുന്നു. നഗരസഭാ തെരഞ്ഞെടുപ്പിലെ പ്രദേശവാസികളുടെ പ്രധാന ആവശ്യമായിരുന്നു ലോറികളുടെ പാര്‍ക്കിങ് അവസാനിപ്പിക്കണമെന്നത്. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാമെന്ന് ഇരുമുന്നണിയും ജനങ്ങള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയതും ഇക്കാരണത്താലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.