പുനരധിവാസമില്ല; മുട്ടത്തറ സ്വീവേജ് ഫാം കൈയേറാന്‍ ഭൂരഹിതരുടെ ശ്രമം

പൂന്തുറ: പുനരധിവാസം പറഞ്ഞ് സര്‍ക്കാര്‍ കബളിപ്പിക്കുന്നതില്‍ മടുത്ത് മുട്ടത്തറ സ്വീവേജ് ഫാം കൈയേറാന്‍ ഭൂരഹിതരുടെ ശ്രമം. നൂറിലധികം ഭൂരഹിതരായ സ്ത്രീകളാണ് ഫാം കൈയേറാന്‍ ശ്രമിച്ചത്. ഒടുവില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ച് പ്രശ്നപരിഹാരം കണ്ടത്തൊമെന്ന റവന്യൂ അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മുട്ടത്തറയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വീവേജ്ഫാമിന്‍െറ 25 ഏക്കര്‍ സ്ഥലം ഭൂരഹിതരായ സ്ത്രീകളുടെ നേതൃത്വത്തില്‍ കൈയേറാന്‍ ശ്രമിച്ചത്. കമ്പും കയറുമായിയത്തെിയ പ്രതിഷേധക്കാര്‍ക്ക് ഭൂമി പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. പൊലീസത്തെി സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്ന് സ്ത്രീകള്‍ ഫാമിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റവന്യൂ അധികൃതരില്‍നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിരിഞ്ഞുപോകില്ളെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തു. ഇതോടെ റവന്യൂ അധികൃതരോട് സ്ഥലത്തത്തെണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അഞ്ച് മണിയോടെ തഹസില്‍ദാര്‍ രാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീകണ്ഠന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലെ റവന്യൂ സംഘം സ്ഥലത്തത്തെി സമരക്കാരുമായും വാര്‍ഡ് കൗണ്‍സിലര്‍ ബീമാപള്ളി റഷീദുമായും ചര്‍ച്ച നടത്തി. സ്വീവേജ് ഫാമില്‍ പുല്‍കൃഷി നടത്തുന്ന 25 ഏക്കര്‍ സ്ഥലം സര്‍ക്കാറിന്‍െറ ലാന്‍ഡ് ബാങ്കിന്‍െറ കൈവശമാണെന്നും ഭൂരഹിതര്‍ക്ക് നല്‍കാനാണ് ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളതെന്നും തഹസില്‍ദാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്ന മുറക്ക് ഭൂരഹിതര്‍ക്കുതന്നെ ഈ ഭൂമി നല്‍കുമെന്നും അതിന്‍െറ മുന്നോടിയാണ് 10 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പ്രതിഷേധക്കാര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. ഡിസംബര്‍ മൂന്നിന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ക്യാമ്പ് ഓഫിസില്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കണ്ടത്തെുമെന്ന് റവന്യൂ സംഘം അറിയിച്ചു. ഈ ഉറപ്പ് ലഭിച്ചതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. അതേസമയം, 1992ലെ പൂന്തുറ കലാപത്തില്‍ വീടുകളും സ്ഥലവും നഷ്ടമായ 10 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും സ്ഥലം അളന്ന് തിട്ടപ്പെടുത്താനായില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സ്വീവേജ് ഫാമിലത്തെിയ റവന്യൂ സംഘത്തെ ഒരുവിഭാഗം നാട്ടുകാരും ഫാമിലെ ജീവനക്കാരും ചേര്‍ന്ന് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലം അളക്കാന്‍ കഴിയാതെ റവന്യൂ സംഘം മടങ്ങിയിരുന്നു. സ്ഥലം ഭൂരഹിതര്‍ക്ക് അനുവദിച്ചാല്‍ തങ്ങളുടെ തൊഴില്‍ നഷ്ടമാകുമെന്ന ഭീതിയിലാണ് ഫാമിലെ തൊഴിലാളികള്‍ റവന്യൂ സംഘത്തെ അന്ന് തടഞ്ഞത്. എന്നാല്‍, തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായി നടപടികൈക്കൊള്ളുമെന്നും തഹസില്‍ദാര്‍ ഇന്നലെ അറിയിച്ചു. പ്രശ്നപരിഹാരം കാണുന്നതുവരെ മറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു. ശംഖുംമുഖം അസിസ്റ്റന്‍റ് കമീഷണര്‍ ജവഹര്‍ ജനാര്‍ദിന്‍െറ നേതൃത്വത്തില്‍ എസ്.ഐമാരായ സജിന്‍ ലൂയിസ്, ധനപാലന്‍, അശോക്കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.