പേയാട്: മലയാളികളുടെ തൃക്കാര്‍ത്തികക്ക് ഇഷ്ടവിഭവങ്ങളായ കിഴങ്ങു വര്‍ഗങ്ങള്‍ക്ക് തീവില. മഴയാണ് വില്ലനായതെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ത്തികനാളില്‍ മലയാളികള്‍ ഭക്ഷണമാക്കുന്ന കാച്ചിലും ചേനയും ചേമ്പുമൊക്കെയാണ് മഴ ചതിച്ചതിനെ തുടര്‍ന്ന് അടുക്കാനാകാത്ത വിലയിലേക്കുയര്‍ന്നത്. ത്രിസന്ധ്യക്ക് കാര്‍ത്തികദീപം തെളിയിച്ചതിനുശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് പുഴുങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ ആവി മാറാതെ ഭക്ഷിക്കുക പതിവാണ്. എന്നാല്‍, ഇക്കുറി ഇവക്ക് നാട്ടിന്‍പുറങ്ങളില്‍ പോലും പൊള്ളുന്ന വിലയാണ്. വിലക്കയറ്റം ഈ ഭക്ഷണശീലത്തിന് ഏതാണ്ട് തടയിടുന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. കനത്ത മഴയെതുടര്‍ന്ന് പ്രതീക്ഷിച്ച വിളവ് കിട്ടാത്തതാണ് വിപണിയില്‍ കിഴങ്ങുകള്‍ക്ക് വില കുതിച്ചുയരാന്‍ കാരണമായത്. ഏറെ പ്രിയമുള്ള കൂവക്കിഴങ്ങിനാണ് വിപണിയില്‍ ക്ഷാമം കൂടുതല്‍. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനിന്ന് കിഴങ്ങുകള്‍ അഴുകിയതാണ് വിനയായതത്രെ. നനകിഴങ്ങ്, ചേമ്പ്, ചേന, കാച്ചില്‍ ഇവയുടെയും സ്ഥിതി വ്യത്യസ്തമല്ല. വൃശ്ചികമാസത്തെ കാര്‍ഷിക വിളവെടുപ്പ് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവുമധികം കിഴങ്ങു കൃഷി നടക്കുന്ന ഗ്രാമങ്ങളിലൊന്നായ വിളപ്പില്‍ പഞ്ചായത്തില്‍ ഇത്തവണ വന്‍ കൃഷിനാശമാണ് സംഭവിച്ചത്. നഗരപ്രദേശത്ത് നിന്നുപോലും കാര്‍ത്തിക തലേന്ന് വിളപ്പിലിലെ കാര്‍ഷികചന്തയില്‍ ആളുകള്‍ കിഴങ്ങുകള്‍ വാങ്ങാനത്തെുക പതിവാണ്. വിലക്കുറവും ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ യഥേഷ്ടം കിട്ടുമെന്നതുമാണ് ഇതിന് കാരണം. ചേമ്പും ചേനയും കാച്ചിലും കിലോക്ക് നൂറു രൂപ കടന്നപ്പോള്‍ കൂവക്കിഴങ്ങ് വില ഇരുന്നൂറിലത്തെിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.