ബോംബ് കണ്ടത്തെിയ സംഭവം: കുളത്തൂരില്‍ പൊലീസ് റെയ്ഡ്

കഴക്കൂട്ടം: കുളത്തൂരില്‍ കോര്‍പറേഷന്‍ സോണല്‍ ഓഫിസിന് പിറകിലെ മാര്‍ക്കറ്റിനുള്ളില്‍ നാടന്‍ ബോംബുകള്‍ കണ്ടത്തെിയ സംഭവത്തില്‍ പ്രദേശത്ത് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് നൂറ്റന്‍പതോളം പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന രാവിലെ ഒമ്പതുവരെ നീണ്ടു. ഞായറാഴ്ച രാവിലെയാണ് മാര്‍ക്കറ്റിനുള്ളില്‍ 10 നാടന്‍ ബോംബുകള്‍ കണ്ടത്തെിയത്. തെറ്റിയാറിന്‍െറ തീരം, ഒഴിഞ്ഞ പ്രദേശങ്ങള്‍ , പടക്കവില്‍പനശാലകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ഒരു കടയില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച പടക്കശേഖരവും പിടികൂടി. പരിശോധനയുടെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്തു. ഒരാഴ്ച മുമ്പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ശക്തികുറഞ്ഞ ഏറുപടക്കങ്ങളായിരുന്നു കണ്ടത്തെിയവയെന്ന് പോലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.