കലോത്സവത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിച്ചില്ളെന്ന്

ആറ്റിങ്ങല്‍: ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥിനിയെ സ്കൂള്‍ അധികൃതര്‍ ബോധപൂര്‍വം ഒഴിവാക്കിയതായി പരാതി. ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനി സുഹാന എച്ച്.എസ് ആണ് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗം മാപ്പിളപ്പാട്ടിന് സ്കൂള്‍ തലത്തില്‍ ഒന്നാംസ്ഥാനം നേടിയ സുഹാനയെ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്രെ. എന്നാല്‍, തിങ്കളാഴ്ച മത്സരത്തില്‍ പങ്കെടുക്കാന്‍ വേദിയിലത്തെിയപ്പോള്‍ സ്കൂളില്‍ നിന്ന് നല്‍കിയ ലിസ്റ്റില്‍ കുട്ടിയുടെ പേരില്ളെന്ന മറുപടിയാണ് ലഭിച്ചത്. മുന്‍ വര്‍ഷം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ വിജയിയായ സുഹാനയെ ചില അധ്യാപികമാര്‍ ബോധപൂര്‍വം ഒഴിവാക്കിയതാണെന്നാണ് പരാതി. ഗ്രൂപ് മത്സരങ്ങള്‍ക്ക് പാടണമെന്ന അധ്യാപികമാരുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തതാണത്രെ കാരണം. എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഒരു വിദ്യാലയത്തിന് ഉപജില്ലാ കലോത്സവത്തിലേക്ക് ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട് വിഭാഗത്തില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കുട്ടിയെ പങ്കെടുപ്പിക്കാന്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന മത്സരാര്‍ഥിയെയാണ് നിയമാനുസരണം പങ്കെടുപ്പിക്കുന്നത്. ഇതനുസരിച്ച് മാത്രമേ ഉപജില്ലയിലേക്ക് കുട്ടികളെ നിശ്ചയിച്ച് അയച്ചിട്ടുള്ളൂവെന്നും അധ്യാപകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.