ശിവഗിരി തീര്‍ഥാടനം: പദയാത്രകള്‍ എത്തിത്തുടങ്ങി

വര്‍ക്കല: തീര്‍ഥാടനത്തിന്‍റ ഭാഗമായി വിവിധ പദയാത്രകള്‍ ശിവഗിരിയില്‍ എത്തിത്തുടങ്ങി. തീര്‍ഥാടന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള ധര്‍മ പതാക ചൊവ്വാഴ്ച വൈകീട്ടോടെയാണ് എത്തിയത്. സമാധി മന്ദിരത്തില്‍ സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ ചേര്‍ന്ന് പതാക ഏറ്റുവാങ്ങി. ശിവഗിരി തീര്‍ഥാടനത്തിന് ശ്രീനാരായണ ഗുരു അനുമതി നല്‍കിയ നാഗമ്പടം ക്ഷേത്രത്തില്‍നിന്ന് കോട്ടയം എസ്.എന്‍.ഡി.പി യൂനിയന്‍െറ നേതൃത്വത്തിലാണ് പതാക പ്രയാണം എത്തിയത്. പതാക ഉയര്‍ത്തുന്നതിനുള്ള കൊടിക്കയര്‍ പദയാത്രയും എത്തിച്ചേര്‍ന്നു. കളവംകോടം ശക്തീശ്വരക്ഷേത്രത്തില്‍നിന്ന് ചേര്‍ത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിലത്തെിയ പദയാത്രയെ സന്യാസിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. സമ്മേളന വേദിയില്‍ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണ ഗുരുവിന്‍െറ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള പ്രയാണവും ശ്രീനാരായണ ദിവ്യജ്യോതിഷ് പ്രയാണവും എത്തിയിട്ടുണ്ട്. കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിന്‍െറയും തലശ്ശേരി ജഗന്നാഥക്ഷേത്രത്തിന്‍െറയും പങ്കാളിത്തത്തോടെ കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തിലാണ് ദിവ്യജ്യോതിസ് എത്തിച്ചേര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.