വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പ്രത്യേക അന്വേഷണ സംഘത്തിന്‍െറ പിടിയിലായി. കുറ്റിമൂട് മേഖല മുന്‍ സെക്രട്ടറിയും കല്ലറ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറുമായ കല്ലറ പഴയചന്ത ചിറത്തലയ്ക്കല്‍ വീട്ടില്‍ ഷിഹാബുദ്ദീന്‍െറ മകന്‍ ചെഗുവേര എന്ന് വിളിക്കുന്ന ഷെമീമിനെ(22) കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ കല്ലറ പഴയചന്ത സ്വദേശി രാജു(28) ക്രൈംബ്രാഞ്ച് സംഘത്തിന്‍െറ പിടിയിലായത്. വെഞ്ഞാറമൂട് പൊലീസ് അസ്വാഭാവിക മരണമെന്നെഴുതിത്തള്ളിയ കേസ് രാഷ്ട്രീയ കോലാഹലങ്ങളെതുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2014 ആഗസ്റ്റ് 26ന് ഉച്ചയ്ക്ക് 1.30ന് കല്ലറ മാടന്‍നട ക്ഷേത്രക്കുളത്തിലാണ് ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കാണപ്പെട്ടത്. മകന്‍െറ മരണത്തില്‍ സംശയമുള്ളതായി പിതാവ് ഷിഹാബുദ്ദീന്‍ ആഭ്യന്തരമന്ത്രിക്ക് പരാതിനല്‍കിയിരുന്നു. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസും ആരോപിച്ചു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൃതദേഹം കാണപ്പെട്ടതിന്‍െറ തലേദിവസം രാത്രി 9.30 ഓടെ രാജുവിന്‍െറ വീട്ടില്‍ ഇരുവരെയും കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഈ വീടിന്‍െറ അമ്പതുമീറ്റര്‍ അകലെ കുളത്തിലേക്കുള്ള വഴിയില്‍ നിന്ന് ഷെമീമിന്‍െറ ഡ്രൈവിങ് ലൈസന്‍സ് കണ്ടത്തെുകയായിരുന്നു. മരണം നടന്ന് മാസങ്ങള്‍ക്ക്ശേഷം ഒളിവില്‍പോയ രാജുവിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് ഒരു ജ്യോത്സ്യനുമായി ബന്ധമുള്ളതായി മനസ്സിലാക്കി. ജോത്സ്യന്‍വഴി രാജുവിനെ വിളിച്ചുവരുത്തുകയും കല്ലറയിലെ ഒരു ബാറില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ രാജു കുറ്റം സമ്മതിച്ചു. ആഗസ്റ്റ് 25ന് രാത്രി രാജുവിന്‍െറ വീടിന്‍െറ വരാന്തയില്‍ ഇരുന്ന് ഇരുവരും മദ്യപിച്ച് വാക്കേറ്റമുണ്ടായി. രാജുവിനെ ഷെമീം പിടിച്ചുതള്ളി. നിലത്തുവീണ രാജു സമീപത്ത് കിടന്ന ഇരുമ്പ് പ്ളേറ്റ് ഷെമീമിന്‍െറ തലയുടെ പിന്നില്‍ അടിച്ചു. നിലത്തുവീണ ഇയാളെ തോളില്‍ ചുമന്ന് കുളത്തില്‍ തള്ളുകയായിരുന്നുവത്രേ. മൂന്ന് മാസത്തിനുശേഷം ജോലിക്കെന്ന് പറഞ്ഞ് പോയ രാജു കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞു. അവിടെനിന്നാണ് ഇയാളെ വിളിച്ചുവരുത്തിയത്. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ സംഭവസ്ഥലത്ത് തെളിവെടുപ്പിന്കൊണ്ടുവന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എസ്.സജി, ഷാഡോ പോലീസ് ഡിവൈ.എസ്.പി സുല്‍ഫിക്കര്‍, എസ്.ഐ.മാരായ ആദര്‍ശ്, കബീര്‍, കണ്ണന്‍ , എ.എസ്.ഐ മാരായ ഷംഷാദ്, ആര്‍.ജയന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.