പൂന്തുറ: പൈപ്പ് സ്ഥാപിക്കുന്നതുള്‍പ്പെടെ മുടങ്ങി വര്‍ഷങ്ങളായതോടെ മുട്ടത്തറ ട്രീറ്റ്മെന്‍റ് പ്ളാന്‍റിന്‍െറ പ്രയോജനം ലഭിക്കാതെ തീരദേശവാസികള്‍. ഇതോടെ ജനകീയ കൂട്ടായ്മക്ക് രൂപംനല്‍കി സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. മുട്ടത്തറ സ്വീവേജ്ഫാമില്‍ എ.ഡി.ബി സഹായത്തോടെ 80 കോടിയിലധികം രൂപ ചെലവഴിച്ചാണ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിച്ചത്. എന്നാല്‍, പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരദേശവാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ലഭിച്ചില്ല. നഗരത്തെ എട്ട് ബ്ളോക്കുകളായി തിരിച്ച് ഡ്രെയ്നേജ് സംവിധാനം വഴി മാലിന്യം പ്ളാന്‍റില്‍ എത്തിക്കുന്നെങ്കിലും തീരദേശത്തെ മാലിന്യമത്തെിക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തി. വള്ളക്കടവ്, വലിയതുറ, പുത്തന്‍പള്ളി, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് വാര്‍ഡുകളിലെ മാലിന്യം പ്ളാന്‍റിലത്തെിക്കാന്‍ പലയിടത്തും പൈപ്പ് സ്ഥാപിക്കാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. ഒരുവര്‍ഷമായി പണി മുടങ്ങിയിരിക്കയാണ്. ഇതിന് കുഴിച്ച കുഴികള്‍ ചളിവെള്ളം നിറഞ്ഞ അവസ്ഥയിലും. കഴിഞ്ഞമാസം പ്ളാന്‍റിലെ പൈപ്പ്ലൈന്‍ പൊട്ടി മലിനജലം സമീപത്തെ വീടുകളിലേക്ക് കയറിയ സംഭവവും ഉണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പ്ളാന്‍റ് ഉപരോധിച്ചിരുന്നു. അധികൃതരത്തെി മലിനജലം സമീപത്തെ പുല്‍ത്തോട്ടത്തിലേക്ക് തിരിച്ചുവിട്ടാണ് പ്രശ്നം തല്‍ക്കാലം പരിഹരിച്ചത്. അടിയന്തരമായി തീരദേശത്തെ മാലിന്യങ്ങള്‍ പ്ളാന്‍റില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പും അന്ന് നാട്ടുകാര്‍ക്ക് അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല. ഒന്നും രണ്ടും സെന്‍റുകളില്‍ താമസിക്കുന്ന പ്രദേശവാസികള്‍ മാലിന്യസംസ്കരണത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. 2041ല്‍ തിരുവനന്തപുരത്തുണ്ടാകുന്ന ജനസംഖ്യകൂടി കണക്കിലെടുത്ത് 215 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള സ്വീവേജ് പ്ളാന്‍റാണ് സുസ്ഥിര വികസന പദ്ധതി പ്രകാരം മുട്ടത്തറയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. 107 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ളാന്‍റാണ് ഇപ്പോഴത്തേത്. ഡല്‍ഹി കേന്ദ്രമായ യു.ഇ.എം ലിമിറ്റഡ് എന്ന കമ്പനിയാണ് പ്ളാന്‍റിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അഞ്ചുവര്‍ഷത്തെ നടത്തിപ്പ് ചുമതലയും ഇവര്‍ക്കാണ്. ഇതിന് എട്ടുകോടി വേറെയും നീക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.