തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററിലെ ഓണസദ്യക്കുപുറമേ അത്യാഹിതവിഭാഗത്തില്‍ തീര്‍ത്ത പൂക്കളവും വിവാദത്തിലേക്ക്. അത്യാഹിതവിഭാഗത്തില്‍ സ്ട്രക്ചറുകളും ഡ്രിപ്പ് സ്റ്റാന്‍ഡുകളുമെല്ലാം മറ്റൊരുസ്ഥലത്തേക്ക് മാറ്റിവെച്ച ശേഷം ഇവ സൂക്ഷിക്കുന്ന സ്ഥലത്ത് പൂക്കളമിടുകയായിരുന്നു. നിത്യേന ഗുരുതരാവസ്ഥയിലായ നിരവധി രോഗികളെയാണ് ആശുപത്രിയിലത്തെിക്കുന്നത്. നിന്നുതിരിയാന്‍ ഇടമില്ലാത്ത അത്യാഹിതവിഭാഗത്തില്‍ രോഗിക്ക് അടിയന്തര ചികിത്സ നല്‍കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിനിടയിലാണ് രോഗികളെ കിടത്തിക്കൊണ്ടുപോകാനുള്ള ട്രോളികളും വീല്‍ചെയറുകളും മാറ്റി അവിടെ പൂക്കളം തീര്‍ത്തത്. ഇതോടെ അത്യാഹിതവിഭാഗത്തില്‍ കാലുകുത്താന്‍ സ്ഥലമില്ലാതായി. മാത്രമല്ല, വാഹനത്തില്‍ നിന്ന് രോഗിയെ പുറത്തിറക്കി കൊണ്ടുപോകാന്‍ വീല്‍ചെയറുകളോ ട്രോളികളോ അടുത്തെങ്ങുമില്ല. പൂക്കളം സംരക്ഷിക്കാന്‍ വേലിയൊരുക്കിയത് ഡ്രിപ് സ്റ്റാന്‍ഡും മുറിവുകെട്ടുന്ന തുണിയുമുപയോഗിച്ചാണ്. അത്യാഹിതവിഭാഗത്തിലും വാര്‍ഡിലുമെല്ലാം ഡ്രിപ്സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ കൂട്ടിരിപ്പുകാര്‍ ഡ്രിപ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് മണിക്കൂറുകളോളം നില്‍ക്കുന്നത് നിത്യവുമുള്ള കാഴ്ചയാണ്. അതിനിടയിലാണ് ഉള്ള ഡ്രിപ് സ്റ്റാന്‍ഡ് പൂക്കളത്തിന് വേലിക്കായി മാറ്റിയത്. മാരകമുറിവുകളുമായത്തെുന്ന രോഗികള്‍ക്ക് മുറിവുവെച്ചുകെട്ടാനുള്ള തുണി ഇല്ളെന്ന പരാതിയും നാളുകളായുള്ളതാണ്. അതേസമയം, പൂക്കളത്തിനുചുറ്റും മീറ്റര്‍ കണക്കിന് ഈ തുണി കെട്ടിയാണ് വേലി തീര്‍ത്തത്. ജീവനക്കാരുടെ ധാര്‍ഷ്ട്യം ആശുപത്രി അധികൃതരും കണ്ടില്ളെന്നുനടിക്കുകയാണ്. പൂക്കളത്തിനും ഓണസദ്യക്കുമെല്ലാം വേണ്ടസ്ഥലം ആശുപത്രിവളപ്പില്‍ തന്നെ ധാരാളമുള്ളപ്പോഴാണ് രോഗികളെ ദുരിതത്തിലാഴ്ത്തി അത്യാഹിതവിഭാഗത്തിലും ഓപറേഷന്‍ തിയറ്ററിലും പൂക്കളം തീര്‍ത്തും ഓണസദ്യ നടത്തിയും ഓണം ആഘോഷിക്കുന്നത്. ഇതിനിടെ സര്‍ജിക്കല്‍ വാര്‍ഡിലെ രോഗികളെ പൂക്കളമൊരുക്കുന്നതിനും മറ്റുമായി മാറ്റിയതായും ആരോപണമുണ്ട്. ചിലരെ ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടപ്പോള്‍ മറ്റുചിലരെ വീട്ടില്‍ പറഞ്ഞയച്ചു. അതേസമയം അത്തരം സംഭവങ്ങളൊന്നും സര്‍ജിക്കല്‍ വാര്‍ഡുമായി ബന്ധപ്പെട്ട് നടന്നിട്ടില്ളെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ് പറഞ്ഞു. ഓപറേഷന്‍ തിയറ്ററിനുള്ളില്‍ ഓണസദ്യ നടത്തിയതിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രതിഷേധധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം വി. ശിവന്‍കുട്ടി എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു. തിയറ്ററില്‍ ഭക്ഷണസാധനങ്ങള്‍ കയറ്റിയതും കാറ്ററിങ് ജീവനക്കാരെ കയറ്റിയതുമെല്ലാം അണുബാധക്ക് കാരണമാകും. അതിനാല്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം മെഡിക്കല്‍ കോളജ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി.ആര്‍. അനില്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.