അറബിക് സര്‍വകലാശാല അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം –ലജ്നത്തുല്‍ മുഅല്ലിമീന്‍

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കടക്കം പ്രയോജനം ലഭിക്കുന്ന അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ അട്ടിമറിക്കാന്‍ രാഷ്ട്രീയ-ഭരണതലങ്ങളില്‍ ആസൂത്രിതനീക്കം നടക്കുന്നതായി ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്‍റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. അറബിക് സര്‍വകലാശാല വന്നാല്‍ മതപരമായ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ചുള്ളാളം നൂറുല്‍ ഹുദാ മദ്റസാ ഹാളില്‍ കൂടിയ ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ പനവൂര്‍ മേഖലയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്‍റ് വാമനപുരം നിസാറുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ലജ്നത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, അബൂത്വാഹിര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വാമനപുരം നിസാറുദ്ദീന്‍ ബാഖവി (പ്രസി.), മനാഫ് മൗലവി (വൈ. പ്രസി.), ഹാഫിസ് ഷിഹാബുദ്ദീന്‍ മൗലവി (സെക്ര.), മാമം മുഹമ്മദ് മന്നാനി (ജോ. സെക്ര.), ഷാഫി മൗലവി (ട്രഷ.), ത്വല്‍ഹത്ത് ബാഖവി, റിഷാദ് മന്നാനി (പരീക്ഷാ ബോര്‍ഡ്), ത്വല്‍ഹത്ത് അമാനി, ഹാഫിസ് അഷ്റഫ് മൗലവി (ക്ഷേമനിധി ബോര്‍ഡ്), സക്കീര്‍ മൗലവി, മാഹീന്‍ മന്നാനി, ഷാജഹാന്‍ വഹബി, ഈസാ സഖാഫി, സഈദ് മന്നാനി, സാജിദ് മന്നാനി (മെംബര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.