തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ സ്വാതന്ത്ര്യത്തിന്‍െറ സന്ദേശമുണര്‍ത്താന്‍ ലക്ഷ്യമിട്ട് മാധ്യമവും ഹൈസ്കൂള്‍ വിദ്യാര്‍ഥി കൂട്ടായ്മയായ ടീന്‍ ഇന്ത്യയും ചേര്‍ന്ന് എല്ലാ ജില്ലയിലും സംഘടിപ്പിക്കുന്ന ‘റണ്‍ ഫോര്‍ ഫ്രീഡം’ മിനി മാരത്തണ്‍ ശനിയാഴ്ച. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കൂട്ടയോട്ടത്തില്‍ ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട 200 വീതം കുട്ടികള്‍ പങ്കെടുക്കും. തിരുവനന്തപുരത്തും കൊല്ലത്തും ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. രാവിലെ 7.30ന് ആരംഭിക്കും. കൊല്ലം പീരങ്കി മൈതാനിയില്‍ കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ നൗഷാദ് ഫ്ളാഗ് ഓഫ് ചെയ്യും. എസ്.എന്‍ കോളജ്, കര്‍ബല വഴി മാരത്തണ്‍ പീരങ്കി മൈതാനിയില്‍ സമാപിക്കും. സമാപനസമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാധ്യമം കൊല്ലം അഡ്വര്‍ടൈസ്മെന്‍റ് മാനേജര്‍ ബിനോയ് മൈക്കിള്‍, ടീന്‍സ് ഇന്ത്യ ജില്ലാ രക്ഷാധികാരി പി.എച്ച്. മുഹമ്മദ്, ഷാഹുല്‍ഹമീദ് തുടങ്ങിയവര്‍ സംസാരിക്കും. തിരുവനന്തപുരത്ത് കണിയാപുരം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്തുനിന്ന് ദേശീയ ഗെയിംസ് മെഡല്‍ ജേതാവ് എല്‍.എസ്. ഐശ്വര്യ ഫ്ളാഗ് ഓഫ് ചെയ്യും. കഴക്കൂട്ടം ജങ്ഷനില്‍ സമാപിക്കും. സമാപനസമ്മേളനം ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോണ്‍ പി. തോമസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എച്ച്. ഷഹീര്‍ മൗലവി തുടങ്ങിയവര്‍ സംസാരിക്കും. മാരത്തണില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫിനിഷ് ചെയ്യുന്നവര്‍ക്ക് മെഡലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനവും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.