പത്തനാപുരം: എന്‍.സി.സി ക്യാമ്പില്‍ വെടിയേറ്റ് മരിച്ച പട്ടാഴി വടക്കേക്കര സ്വദേശി ധനുഷ് കൃഷ്ണക്ക് ജന്മനാടിന്‍െറ യാത്രാമൊഴി. നിലമ്പൂരിലെ കുടുംബവീട്ടില്‍നിന്ന് പുലര്‍ച്ചെ 4.30ഓടെ പട്ടാഴി വടക്കേക്കര മണയറയിലെ വസതിയില്‍ എത്തിച്ചു. സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന വന്‍ ജനാവലി മണയറയിലെ ‘ശ്രീഹരി’ക്ക് മുന്നില്‍ കാത്തുനിന്നിരുന്നു. ബുധനാഴ്ച രാത്രി എന്‍.സി.സി ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി. 8.40ഓടെ മാലൂര്‍ മാര്‍ തോമാ ദിവന്ന്യാസോസ് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും തുടര്‍ന്ന് മാലൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജ് ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു. എന്‍.സി.സി കേരള ലക്ഷദ്വീപ് കമാന്‍ഡിങ് ഓഫിസര്‍ സി.പി. സിങ് പുഷ്പചക്രം അര്‍പ്പിച്ചു. 11.15ഓടെ മൂക്കോട്ട് മണ്‍ വീട്ടിലേക്ക് മാറ്റി. ഉച്ചക്ക് 1.30ഓടെ മൃതദേഹം സംസ്കരിച്ചു. മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ കെ.ബി. ഗണേശ്കുമാര്‍, അഡ്വ. ഐഷാപോറ്റി, ആര്‍.ഡി.ഒ സജീവ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. അതിനിടെ, സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തതില്‍ പ്രതിഷേധിച്ച് മൃതദേഹം നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. പൊതുദര്‍ശനത്തിനായി മാലൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ വെച്ചപ്പോഴാണ് പ്രതിഷേധം നടന്നത്. മരണകാരണത്തെപ്പറ്റി വ്യക്തതയുണ്ടാകാത്തതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്താതിരുന്നതുമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ആര്‍.ഡി.ഒ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം വിട്ടുനല്‍കില്ളെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക, ധനുഷിന്‍െറ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുക, സഹോദരിക്ക് ജോലി നല്‍കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിച്ചു. 11 ഓടെ സ്കൂളിലത്തെിയ ആര്‍.ഡി.ഒ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ കലക്ടറെ അറിയിച്ചു. കലക്ടര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിവരം ധരിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും കുടുംബത്തിന്‍െറ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കലക്ടര്‍ ആര്‍.ഡി.ഒയെ അറിയിച്ചു. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.