തൃശൂർ: രാത്രികാല ഷോപ്പിങ് ഫെസ്റ്റിവലിെൻറ മുന്നോടിയായി തൃശൂർ നഗരം ദീപാലങ്കാര പ്രഭയിൽ. കോർപറേഷെൻറയും പട്ടണത്തിലെ വ്യാപാരി സമൂഹത്തിെൻറയും സർക്കാറിെൻറയും വിവിധ വകുപ്പുകളുെടയും പിന്തുണയോടെ 15 മുതൽ ജനുവരി 15 വരെ തൃശൂരിൽ നടക്കുന്ന ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിങ് ഫെസ്റ്റിവൽ വിജയിപ്പിക്കാൻ നടപടിയെടുക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി അറിയിച്ചു. പട്ടണത്തിലുള്ള ഓരോ കടകളും കെട്ടിടങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളാൽ മോടിപിടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി ജോയ് പ്ലാശ്ശേരി, പ്രസിഡൻറ് സേവ്യർ ചിറയത്തും അറിയിച്ചു.
ഷോപ്പിങ് മാമാങ്കത്തിെൻറ വരവറിയിച്ച് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഫെസ്റ്റിെവൽ ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ ഫ്ലാഗ്ഓഫ് ചെയ്തു. പാലസ് ഗ്രൗണ്ടിൽനിന്ന് പുറപ്പെട്ട് നഗരം ചുറ്റി പടിഞ്ഞാേറ കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ, രാമനിലയം വഴി പാലസ് റോഡിലെ ചേംബർ ഓഫ് കോമേഴ്സ് കെട്ടിട പരിസരത്ത് സമാപിച്ചു. ചേംബർ പ്രസിഡൻറ് ടി.ആർ. വിജയകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ്, ചേംബർ സെക്രട്ടറി എം.ആർ. ഫ്രാൻസിസ്, ട്രഷറർ ടി.എ. ശ്രീകാന്ത്, ജോർജ് കുറ്റിച്ചാക്കു, വർഗീസ് മാളിയേക്കൽ, എം. ജയപ്രകാശ് തുടങ്ങിയവർ ജാഥയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.