തൃശ്ശൂർ: മത്സരങ്ങൾ വേദികളിൽ തകൃതിയായി പുരോഗമിക്കുമ്പോൾ വിദ്യാർഥികൾക്ക് ഒരു നിമിഷം പോലും തടസമുണ്ടാകാതെ കൃത്യതയോടെ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്ന തിരക്കിലാണ് ട്രോഫി കമ്മിറ്റി. തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന ട്രോഫി കമ്മിറ്റി ഓഫിസിൽ മത്സരഫലം അറിയുന്ന അതേ ആവേശത്തോടെയും വേഗതയോടെയും ട്രോഫികളും സർട്ടിഫിക്കറ്റുകളും തയാറാക്കി കൈമാറുകയാണ്.
ഫലം പ്രഖ്യാപിക്കുന്നതിൽ നിന്ന് ഏറെ വൈകാതെ തന്നെ വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കുമുള്ള അംഗീകാരങ്ങൾ വിദ്യാർഥികളുടെ കൈകളിലെത്തുന്നു എന്നതാണ് കമ്മിറ്റിയുടെ പ്രത്യേകത. ജില്ലയിലെ അറുപതോളം അധ്യാപകരാണ് കമ്മിറ്റി പ്രവർത്തകരായി ഇവിടെയുണ്ട്. ഓരോ ഘട്ടവും സൂക്ഷ്മമായി പരിശോധിച്ചും രേഖപ്പെടുത്തി കൃത്യത ഉറപ്പാക്കിയുമാണ് പ്രവർത്തനം.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിൽ വേദികളിലെ മത്സരങ്ങൾക്കൊപ്പം തന്നെ ട്രോഫി കമ്മിറ്റിയുടെ ഈ സമയബന്ധിതമായ പ്രവർത്തനവും നിർണായക പങ്കാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.