അന്തിക്കാട്: യമനിലെ വിമാനത്താവളത്തിൽ കുടുങ്ങിയ ദമ്പതികൾ നാട്ടിലെത്താൻ കേന്ദ്ര സർക്കാറിെൻറ സഹായം തേടുന്നു. വർഷങ്ങളായി യമനിൽ താമസിക്കുന്ന ചിറക്കൽ സ്വദേശികളായ ഞാറ്റുവെട്ടി തിലകെൻറ മകൻ മനോഹറും ഭാര്യ പ്രീതിയുമാണ് യമനിൽ കുടുങ്ങിക്കിടക്കുന്നത്.
നാട്ടിലേക്ക് പോരാനുള്ള ടിക്കറ്റുമായി 300 കിലോമീറ്റർ താണ്ടിയാണ് വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ, ഭാര്യയുടെ പാസ്പോർട്ട് കാലാവധി തീർന്നതിനാൽ യാത്രാനുമതി ലഭിച്ചില്ല.
ഒരാഴ്ചയായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. യമനിലെ ഇന്ത്യൻ എംബസി കുറച്ചുനാളായി അടച്ചിട്ടിരിക്കുന്നതിനാൽ പാസ്പോർട്ട് പുതുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
കേന്ദ്ര സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ നാട്ടിൽ വരാൻ അനുമതി ലഭിക്കൂ. കേന്ദ്ര മന്ത്രി വി. മുരളീധരനെ ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല.
ഇ-മെയിൽ സന്ദേശം അയച്ചിരുന്നതായും വീട്ടുകാർ പറഞ്ഞു. ഇവരെ ബന്ധപ്പെടാവുന്ന യമനിലെ നമ്പർ: + 96777524 4502. കേന്ദ്ര സർക്കാർ ഇടപ്പെട്ട് ഇവരെ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരും ബന്ധുക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.