തൃശൂർ: ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലോക മലയാളി കേരള കൗൺസിലിൻെറ നേതൃത്വത്തിൽ വിദ‍്യാർഥികൾ ത ിരുവനന്തപുരത്ത്നിന്ന് ആരംഭിച്ച ദേശീയോദ്ഗ്രഥന യാത്രക്കും പ്ലാസ്റ്റിക് ശേഖരണത്തിനും കൗൺസിൽ തൃശൂർ ചാപ്റ്റർ വ‍്യാഴാഴ്ച രാവിലെ 9.30ന് തൃശൂർ വിവേകോദയം സ്കൂളിൽ സ്വീകരണം നൽകും. സ്കൂൾ, കോളജ് വിദ‍്യാർഥികൾക്കിടക്ക് പ്ലാസ്റ്റിക് സംസ്കരണത്തിൻെറ പ്രാധാന‍്യം ബോധ‍്യപ്പെടുത്തുകയാണ് ലക്ഷ‍്യം. വാർത്തസമ്മേളനത്തിൽ തൃശൂർ ചാപ്റ്റർ ചെയർമാൻ സുജിത് വാസുദേവൻ, ആക്ടിങ് പ്രസിഡൻറ് വി.വി. രാമസ്വാമി, സെക്രട്ടറി യു. ഉമ്മർ, ട്രഷർ ടി.ബി. പ്രകാശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.