തൃശൂർ: നന്തിക്കര ശ്രീരാമകൃഷ്ണ വിദ‍്യാനികേതൻ പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച സാഹി ത‍്യ സദസ്സ് ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് രാവിലെ സാഹിത‍്യ അക്കാദമി ഹാളിൽ ആദിശങ്കര ബ്രഹ്മവിദ‍്യാപീഠം ആചാര‍്യൻ സ്വാമി ഹരിബ്രഹ്മാനന്ദ തീർഥ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കൊടകര വിവേകാനന്ദ ട്രസ്റ്റ് ട്രഷറർ കെ.എസ്. സുഗേഷ്, വിദ‍്യാലയ സമിതി പ്രസിഡൻറ് കെ.എം. സിദ്ധാർഥൻ, മാനേജർ കെ. വിജയൻ, പ്രിൻസിപ്പൽ കെ.ആർ. വിജയലക്ഷ്മി, ജനറൽ കൺവീനർ വിജയൻ മേപ്രത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.