തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിന് എം.എൽ.എ ഗീതഗോപി വിളിച്ചുകൂട്ടിയ യോഗത്തിൽ വ്യക്തതയായ ില്ല തീരുമാനത്തിന് വീണ്ടും ചേരും. മൂന്നു നില കെട്ടിടം നിർമിക്കാനാണ് പദ്ധതി. ഇതിൻെറ മാതൃക പ്രദർശിപ്പിക്കുകയും ചെയ്തു. മൂന്നുനില പോര ഏഴുനില വേണമെന്ന് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അനിൽ പുളിക്കൽ ആവശ്യപ്പെട്ടു. മുൻ സർക്കാറിൻെറ കാലത്ത് ഇത്തരത്തിൽ ദീർഘ വീക്ഷണത്തോടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള കെട്ടിടവും സ്ഥലവും ഉപയോഗപ്പെടുത്തി ഏഴു നില നിർമിക്കാനാവുമെന്നും ഇതിനുള്ള പണം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി വീണ്ടും യോഗം ചേർന്ന് വ്യക്തത വരുത്തുവാനും തീരുമാനിച്ചു. സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിന് നാട്ടിക ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനപ്രകാരം ഗീതഗോപി എം.എൽ.എ സർക്കാറിന് നൽകിയ പദ്ധതി അംഗീകരിച്ച് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. ഇക്കാര്യം വിശദീകരിക്കുന്നതിനാണ് എം.എൽ.എ യോഗം വിളിച്ചത്. നാട്ടിക പഞ്ചായത്ത് പ്രസിഡൻറ്, അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വെഹിക്കിൾ ഇൻസ്പെക്ടർ, പഞ്ചായത്ത് സെക്രട്ടറി, എൻജിനീയർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.