കൊടുങ്ങല്ലൂർ: ഇന്ത്യൻ ഭരണഘടന ജനങ്ങൾ സംരക്ഷിക്കുമെന്ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ. ഇന്ത ്യൻ ഭരണഘടനയുടെ പ്രത്യക്ഷ ലംഘനം നടത്തിയിട്ടുള്ള പൗരത്വ നിയമം ജനപ്രക്ഷോഭത്താൽ കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എറിയാട് ഡോ.അംബേദ്ക്കർ ചത്വരത്തിൽ എം.ഇ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഇന്ത്യൻ ഭരണഘടന സംരക്ഷണ'ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നിയമം ഒരു സമുദായത്തെ മാത്രമല്ല ഒരു സ്വതന്ത്ര രാജ്യത്തിൻെറ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.എം. ഷൈൻ അധ്യക്ഷത വഹിച്ചു. ഡോ. സുമേധൻ, കെ.പി. സഹിദ സുലൈമാൻ, ഡോ. അജിംസ് പി. മുഹമ്മദ്, പി.കെ. മുഹമ്മദ് ഷെമീർ, വി.കെ. അബ്ദുൽ മജീദ്, കെ.എ. മുഹമ്മദ്, കെ.എം. അബ്ദുസ്സലാം, അഡ്വ. കെ.എം. നവാസ്, കെ.എം. മുഹമദ് ഇബ്രാഹിം, കെ.എം. അബ്ദുൽ ഖാദർ, പി.എച്ച്. സിയാഹുദ്ദീൻ, കെ.എം. ജമാൽ, കെ.കെ. സുൾഫി, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.