കോയമ്പത്തൂർ: ഇന്ത്യയിലെ ആധുനിക ചിത്രകാരന്മാരിൽ പ്രമുഖനായ അക്ബർ പദംസി (91)അന്തരിച്ചു. കോയമ്പത്തൂർ ഇഷ യോഗ സൻെററിൽ വാർധക്യസഹജമായ കാരണങ്ങളാൽ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. നിറങ്ങളും രൂപങ്ങളും ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിൽ പ്രശസ്തനായിരുന്നു. ഏതാനും വർഷങ്ങളായി ഭാര്യ ഭാനുവിനൊപ്പം ഇഷ യോഗ സൻെററിലായിരുന്നു താമസം. ഫോട്ടോഗ്രാഫർ, ശിൽപി, സംവിധായകൻ, കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനർ തുടങ്ങി പലനിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുള്ള പദംസിക്ക് ലളിതകലാ അക്കാദമിയുടെയും ജെ.ഡി. റോക്ഫെല്ലർ ഫൗണ്ടേഷൻെറയും ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. മുംബൈയിൽ 1928ൽ ജനിച്ച അദ്ദേഹം ജെ.ജെ ആർട്സ് സ്കൂളിൽ പഠിക്കുേമ്പാൾ തന്നെ പ്രശസ്തമായ പ്രോഗ്രസിവ് ആർട്ടിസ്റ്റ് ഗ്രൂപ്പിൻെറ ഭാഗമായിരുന്നു. വെനീസ്, സാവോ പോളോ, ടോക്യോ, ഓക്സ്ഫഡ്, പാരിസ് തുടങ്ങി ലോകപ്രശസ്ത ബിനാലെകളിലും പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.