വിശപ്പുരഹിത ഗ്രാമം പദ്ധതിക്ക്​ തുടക്കം

കൊടുങ്ങല്ലൂർ: അഴീക്കോട് പുരുരവാസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നാലാമത് വാർഷികത്തോടനുബന്ധിച്ച് നടപ്പാക് കുന്ന വിശപ്പുരഹിത ഗ്രാമം ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ നൗഷാദ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു. മോഡേൺ ആശുപത്രിയും അലർട്ട് കൊടുങ്ങല്ലൂരും സംയുക്തമായി മെഗ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പുരുരവാസ് മെമ്മോറിയൽ ട്രസ്റ്റ് എൻഡോവ്മൻെറ് വിതരണം, അനുസ്മരണ സമ്മേളനം തുടങ്ങിയവയും വാർഷികത്തിൻെറ ഭാഗമായി നടന്നു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക ശിവപ്രിയൻ, അലർട്ട് പ്രസിഡൻറ് കെ.എം. അബ്ദുൽ റഹിമാൻകുട്ടി, ജനറൽ സെക്രട്ടറി ബഷീർ കൊല്ലത്ത് വീട്ടിൽ, അഡ്വ. അബ്ദുൽ കാദർ കണ്ണഴുത്ത് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ദാസൻ പണിക്കശ്ശേരി സ്വാഗതവും ഗ്രീഷ്മ യയാതി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.