പാട്ടുപാടി ചുവടുവെച്ച് പെൺകൂട്ടം

കൊടുങ്ങല്ലൂർ: രാത്രി നഗരത്തിൽ . സ്ത്രീകളുടെ രാത്രി നടത്തത്തോട് അനുബന്ധിച്ചായിരുന്നു പാട്ടും നൃത്തവും. സ്ത്രീകളുടെ നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉണർത്താനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതുഇടങ്ങൾ ലഭ്യമാക്കാനും കൊടുങ്ങല്ലൂർ നഗരസഭയും വനിത ശിശു വികസന വകുപ്പും ചേർന്നാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഇത് രണ്ടാം ഘട്ടമാണ് വനിതകൾ നഗരത്തിൽ നൈറ്റ് വാക്ക് നടത്തുന്നത്. രാത്രി ഒമ്പത് മുതൽ 11 വരെ കൊടുങ്ങല്ലൂർ നഗരത്തിൽ 'പൊതുയിടം എേൻറതും' എന്ന പേരിൽ നടത്തിയ പരിപാടി നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോജക്ട് ഓഫിസർ സുധ സംസാരിച്ചു. ഇരുനൂറോളം സ്ത്രീകൾ പങ്കെടുത്തു. നാല് അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായാണ് നടന്നത്. നഗരസഭ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച യാത്ര ശൃംഗപുരം വഴി ചേരമാൻ പള്ളി വരെ പോയി നഗരസഭ പരിസരത്ത് തിരിച്ചെത്തി സമാപിച്ചു. വനിത കൗൺസിലർമാരും വിവിധ വനിത സംഘടനകളും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും യാത്രയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.