അന്തിക്കാട്: എക്സൈസ് വാഹനം കണ്ട് ഓടിയ അക്ഷയ് എന്ന യുവാവ് മുനയം ബണ്ടിന് സമീപം കനാലിൽ മുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് വീടിനുനേരെ ആക്രമണവും വാഴത്തോട്ടം നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 13 പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുവത്ത് പറമ്പിൽ നിവിൻ (20), കുറുപ്പൻത്തറ അജിത്ത് (24), മണപ്പാട്ടിൽ ശരത്ത് (18), ചാഴുപുരക്കൽ രൂപേഷ് (19), ചക്കാണ്ടി അജിത്ത് (18), പൊന്നാമ്പടി ജാസിം (20), ചക്കാണ്ടി അനന്തു (21), ചക്കാണ്ടി അക്ഷയ് (22), ചക്കാണ്ടി രാജേഷ് (20), കറുത്തുള്ളി കളരിക്കൽ സായ് രാജ് (19), വെളുത്തേടുത്ത് ഉമേഷ് (23), ഒറ്റാല ജിഷ്ണു (21), പള്ളിപ്പാട് ശരത്ത് (22), എന്നിവരെയാണ് എസ്.ഐ ജിനേഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് എക്സൈസിനെ കണ്ട് ഓടിയ തൃപ്രയാർ സ്വദേശി കാറളത്ത് അക്ഷയ് ആണ് കനാലിൽ മുങ്ങി മരിച്ചത്. അക്ഷയിയെ കനാലിലേക്ക് തള്ളിയിട്ടെന്ന് പറഞ്ഞ് സമീപവാസി കല്ലയിൽ സന്തോഷിൻെറ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. വീടിൻെറ ജനൽചില്ലുകൾ അടിച്ചുതകർത്ത ആക്രമിസംഘം സന്തോഷിൻെറ പിതാവ് ശങ്കരനെ മർദിച്ചിരുന്നു. കർഷകനായ ശങ്കരൻെറ വാഴത്തോട്ടവും നശിപ്പിച്ചിരുന്നു. സംഭവത്തിൽ 16 പേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത 13 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് പുറമെ വാഴത്തോട്ടവും വീടും ആക്രമിച്ച സംഭവത്തിൽ മറ്റൊരു കേസും എടുത്തതായി എസ്.ഐ ജിനേഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.