തൃശൂർ: അരണാട്ടുകര പള്ളിപ്പെരുന്നാളിനിടെ നാസിക് ധോൽ സംഘവുമായുണ്ടായ സംഘർഷത്തിൽ ഗുണ്ടാനേതാവിന് പരിക്കേറ്റു. സ ംഭവത്തിൽ നാസിക് ധോൽ ടീമംഗങ്ങളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരണാട്ടുകര കുന്നംകുമരത്ത് വീട്ടിൽ ടിജോയിക്കാണ് (23) പരിക്കേറ്റത്. നാസിക് ധോൽ ടീമിലെ ലാലൂർ പുതുക്കാടൻ വീട്ടിൽ കിരൺ (22), ലാലൂർ പാലത്തിങ്കൽ വീട്ടിൽ സഞ്ജു (21) എന്നിവരാണ് അറസ്റ്റിലായത്. ഇയാളുടെ തലയിൽ അടിയേറ്റതായും മൂക്ക് പൊളിഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അരണാട്ടുകര പള്ളിക്ക് പിറകിൽ വെച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഘർഷം. പെരുന്നാളിനോടനുബന്ധിച്ച് ലാലൂർ വിഭാഗം അമ്പ് എഴുന്നുള്ളിപ്പിൽ നാസിക് ധോൽ ടീമിലുള്ളവരുമായി ടിജോയ് തർക്കത്തിലാവുകയായിരുന്നു. തർക്കം കൈയേറ്റത്തിലെത്തിയതോടെ ധോൽ ടീമിലുണ്ടായിരുന്നവർ ടിജോയിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ടിജോയിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരേത്ത ടിജോയും നാസികോ ധോൽ ടീമംഗങ്ങളുമായി തർക്കമുണ്ടായിരുന്നതിൻെറ തുടർച്ചയായിരുന്നു തിങ്കളാഴ്ചയിലെ സംഘർഷമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.