മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോടികൾ ചെലവിട്ട് നിർമിച്ച അത്യാഹിത വിഭാഗത്തോട് ചേർന്ന ുള്ള േട്രാമ കെയർ കെട്ടിടം ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എൻ. നാരായണൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് 95 ശതമാനവും പണി പൂർത്തീകരിച്ചതിനുശേഷം നാളിതുവരെ ഒരു പുരോഗതിയും കൈവരിച്ചിട്ടില്ല. ഇതോടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾ ഏറെ ദുരിതം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തക യോഗവും അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് കെ.എസ്. മധു അധ്യക്ഷത വഹിച്ചു. ടി.ജി. രഞ്ജിത്ത്, സിജി ജോസ്, എം.എസ്. വാസുദേവൻ, പി.എം. ഷീബു, പി.എഫ്. രാജു, വി.എസ്. സുബിത, എം. മീര, എം.എ. മുഹമ്മദ് നിഷാർ, ടി.എ. അൻസാർ, വി.എ. ഷാജു, സി.ആർ. ബബിത, എം.ജി. രഘുനാഥ്, എ.ടി. ജോജു, എം. സുധീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.