തിരുവമ്പാടിയിൽ ൈവകുണ്ഠ ഏകാദശി ആഘോഷം

തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു. പുലർച്ച 3.45ന് നട തുറന്നതോടെ ആരംഭിച്ച ഭക്തജനത്തിരക്ക് രാത്രിയേറുവോളവും തുടർന്നു. രാവിലെ എട്ടരക്ക് നടന്ന ഉഷശീവേലിക്ക് അഞ്ച് ആനകളുടെ എഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻമാരാരുടെ പഞ്ചാരിമേളം അകമ്പടിയായി. ഉച്ചക്ക് ഓട്ടൻതുള്ളലും വൈകീട്ട് കൈകൊട്ടിക്കളിയും അരങ്ങേറി. സന്ധ്യക്ക് ദീപക്കാഴ്ച, പുഷ്പാലങ്കാരം, പഞ്ചവാദ്യവും വൈകീട്ട് ഭക്തിഗാനാർച്ചനയും നടന്നു. രാത്രി നടന്ന വിളക്കാചാരത്തിന് നീലേശ്വരം സതീഷ് മാരാരുടെ തായമ്പകയും തൃപ്രയാർ ശരവണൻ (നാഗസ്വരം), തിരുവമ്പാടി വിനോദ്, പെരുവനം വിനു (ഇടയ്ക്ക) എന്നിവരുടെ പ്രത്യേക ഇടയ്ക്ക പ്രദക്ഷിണവും ഉണ്ടായി. വിളക്കിന് ശേഷം കളംപാട്ടും തൃപ്പുകക്കും ശേഷം നടയടച്ചു. വേല 10ന്; ദേശപ്പാട്ടുകൾക്ക് ഇന്ന് തുടക്കം തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ വേലാഘോഷത്തിന് മുന്നോടിയായ ദേശപ്പാട്ടുകൾക്ക് ചൊവ്വാഴ്ച തുടക്കമാകും. പൂങ്കുന്നം ദേശത്തിൻെറയാണ് ആദ്യ ദിവസത്തെ പാട്ട്. ചൊവ്വാഴ്ച സന്ധ്യക്ക് ദീപക്കാഴ്ച, പുഷ്പാലങ്കാരം എന്നിവക്കൊപ്പം വൈകീട്ട് 5.45ന് ചെറുശേരി കുട്ടൻമാരാരുടെ നേതൃത്വം നൽകുന്ന പഞ്ചാരിമേളവും നടക്കും. രാത്രി 8.30 മുതൽ മൂന്നാനകളുമായുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പിന് മേളം അകമ്പടിയാവും. ബുധനാഴ്ച ചിറക്കൽ, വ്യാഴാഴ്ച വടക്കേ അങ്ങാടി ദേശത്തിൻെറയും ദേശപ്പാട്ടുകൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.