തൃശൂർ: യേശുദാസിന് 80ാം പിറന്നാൾ ആശംസകളുമായി അദ്ദേഹത്തിൻെറ 80 ഗാനങ്ങളുടെ ആലാപനവുമായി 80 ഗായകർ. ഗീതം സംഗീതം കലാസാംസ ്കാരിക വേദിയാണ് ഒമ്പതിന് ടൗൺഹാളിൽ 'ഗന്ധർവഗീതം സംഗീതം ' പരിപാടിക്ക് അരങ്ങൊരുക്കുന്നത്. 9.30ന് സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരൻ ആദ്യ ഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്യും. കല്ലറ ഗോപൻ, പ്രദീപ് സോമസുന്ദരൻ, വിജേഷ് ഗോപാൽ, എടപ്പാൾ വിശ്വനാഥൻ, തൃശൂർ പത്മനാഭൻ, ഫാ. പോൾ പൂവത്തിങ്കൽ, യദു എസ്. മാരാർ, എം.ഡി. സോമശേഖരൻ, മനോജ് കമ്മത്ത്, ദിൽരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. രാവിലെയും വൈകീട്ടുമായി നടക്കുന്ന രണ്ട് സെഷനുകളിൽ യഥാക്രമം കവി ആലങ്കോട് ലീലാകൃഷ്ണനും സംഗീത സംവിധായകൻ ഔസേപ്പച്ചനും പ്രഭാഷണം നടത്തുമെന്ന് ഗീതം സംഗീതം രക്ഷാധികാരി ജയരാജ് വാര്യർ, പ്രസിഡൻറ് ആർ. ഗോപി മോഹൻ, സെക്രട്ടറി സുകുമാരൻ ചിത്രസൗധം, വൈസ് പ്രസിഡൻറ് എം.വി. ശങ്കരനുണ്ണി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.