കൊയ്യാറായ പാടത്തേക്ക് വെള്ളം തുറന്നുവിട്ടു നെൽകൃഷി നാശത്തിെൻറ വക്കിൽ

കൊയ്യാറായ പാടത്തേക്ക് വെള്ളം തുറന്നുവിട്ടു നെൽകൃഷി നാശത്തിൻെറ വക്കിൽ എരുമപ്പെട്ടി: കൃഷി ഒാഫിസറുടെയും ജലസേചന വകുപ്പിൻെറയും അനാസ്ഥ മൂലം കർഷകർ ദുരിതത്തിൽ. കൊയ്തെടുക്കാൻ പാകമായ കുണ്ടന്നൂർ തെക്കുംഭാഗം പാടശേഖരത്തിലേക്ക് കനാൽവഴി വെള്ളം വിട്ടതുമൂലം നെല്ലുകളുടെ തണ്ടുകൾ ഒടിഞ്ഞുവീണ് 50 ഏക്കറോളം ഭാഗത്തെ നെൽകൃഷി നശിക്കുകയാണ്. പാടത്തെ വെള്ളക്കെട്ട് മൂലം കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റുന്നില്ല. നൂറ് കർഷകരാണ് വെള്ളത്തിൽ കിടക്കുന്ന കതിര് കൊയ്തെടുക്കാൻ കഴിയാതെ ദുരിതത്തിലായത്. ജലസേചന വകുപ്പിനെയും കൃഷി ഒാഫിസറെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കർഷകരുടെ ആവശ്യം വകവെക്കാതെ ഉേദ്യാഗസ്ഥർ വെള്ളം വയലിലേക്ക് വിടുകയായിരുന്നുവെന്ന് കർഷകർ ആരോപിച്ചു. കർഷകരായ തലക്കോട്ട് വീട്ടിൽ ഔസേപ്പ്, കുറ്റിക്കാട്ടിൽ ജോസ്, ചാഴികുളം അരവിന്ദാക്ഷൻ, ചാഴികുളം ഭാസ്കരൻ, രാമകൃഷ്ണൻ കിഴക്കേ പുരയ്ക്കൽ, വാസന്തി ചാഴികുളം, തിരുത്തുമേൽ മീനാക്ഷി, ചാഴികുളം ഉഷ, പുത്തൂർ ഭാർഗവി എന്നിവരുടെ നെൽ കൃഷിയാണ് വെള്ളക്കെട്ടിയായത്. കാലങ്ങളായി ഡിസംബർ 25 വരെയാണ് കനാലിൽ വെള്ളം വിടാറുള്ളത്. എന്നാൽ, സമയം കഴിഞ്ഞാണ് ഇത്തവണ വെള്ളം വട്ടിരിക്കുന്നത്. കർഷകരുടെ കൃഷി സ്ഥലങ്ങൾ സന്ദർശിക്കാതെയും വേണ്ട രീതിയിൽ കർഷകരുമായി ബന്ധപ്പെടാതെയും വെള്ളം തുറന്നുവിട്ട് കൃഷി നാശമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.