അടിക്കുറിപ്പ്​

പേര് സദാനന്ദൻ. തിരുവനന്തപുരം സ്വദേശി. അലഞ്ഞു നടക്കുന്ന സ്വഭാവം. പേക്ഷ, ഇൗ തെരുവുകലാകാരൻ അതുല്യ പ്രതിഭയാണ്. നഗരത്തിൽ പൊട്ടിപ്പൊളിഞ്ഞതും പൊതുവായതുമായ ചുമരുകളിൽ കരിപ്പൊടിയും ഇലകളും ഇഷ്ടിക കഷണങ്ങളും ചോക്കും ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങൾക്ക് വശ്യതയേറെ. നഗരത്തിൽ പലയിടത്തും സദാനന്ദൻെറ ചിത്രങ്ങൾ കാണാം. പൊളിച്ച തപാൽ ഓഫിസിന് സമീപത്തെ ചുമരിൽ വ്യാഴാഴ്ച സദാനന്ദൻ ചിത്രം വരച്ചു തുടങ്ങിയപ്പോൾ ജനങ്ങൾ കൂടി. നിമിഷങ്ങൾക്കകം മനോഹരമായ പ്രകൃതിദൃശ്യം പൂർത്തിയായി. ആസ്വാദകർ കൈനിറയെ പണവും കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.