ലഹരിക്കെതിരെ സൈക്കിൾ സന്ദേശറാലി

മതിലകം: ഗ്രാമ പഞ്ചായത്ത് വിമുക്തിയുടെ ഭാഗമായി നടത്തി. മതിലകം പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ 300 ഓളം വിദ്യാർഥികളും ജനപ്രതിനിധികളും ക്ലബ് അംഗങ്ങളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. പുതിയകാവ്, നെടുംപറമ്പ്, പൊക്ലായ് എന്നിവിടങ്ങളിൽ പ്രദേശത്തെ ക്ലബുകളും കുടുംബശ്രീ പ്രവർത്തകരും സ്വീകരണം നൽകി. മതിലകം പഞ്ചായത്തിൻെറ ആറ് കി.മീ ചുറ്റി മതിലകത്ത്സമാപിച്ചു. പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വി.എസ്. രവീന്ദ്രൻ, കെ.വൈ. അസീസ്, സുനിൽ മേനോൻ തുടങ്ങിയ ജനപ്രതിനിധികൾ സൈക്കിൾ റാലിയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.