കാളമുറിയിൽ 'അംബേദ്കർ ചത്വരം' സംഘടിപ്പിക്കും

കയ്പമംഗലം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്ന യിച്ച് കയ്പമംഗലം പൗരസമിതി കാളമുറി സൻെററിൽ 'അംബേദ്കർ ചത്വരം' സംഘടിപ്പിക്കും. ജനുവരി രണ്ട് മുതൽ റിപ്പബ്ലിക് ദിനം വരെയാണ് ചത്വരത്തിൽ ഭരണഘടന സംരക്ഷണ യോഗം നടക്കുക. സ്വാഗതസംഘം ഭാരവാഹികളായി കെ.കെ. ശേഖരൻ, പി.എം. ഉസ്മാൻ, സുരേഷ് കൊച്ചുവീട്ടിൽ, ബഷീർ തൈവളപ്പിൽ, കെ.കെ. വേലായുധൻ, എം.ബി.കെ. മുഹമ്മദ്, അബ്ദുൽകരീം കണ്ണെഴുത്ത്, മുഹമ്മദ്‌ ചൂലൂക്കാരൻ, എം.കെ. നൗഷാദ്, വി.എസ്. മജീദ് എന്നിവരെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച വൈകീട്ട് നാലിന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് ചത്വരം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.