ഭിന്നത നിലനിൽക്കെ ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയിൽ

ഭിന്നത നിലനിൽക്കെ ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയിൽ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൻെറ പേരിൽ സംസ്ഥാ ന സർക്കാറും രാജ്ഭവനും രണ്ടുതട്ടിൽ നിൽേക്ക ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേവേദിയിൽ. കനകക്കുന്നിലെ നിശാഗന്ധിയിൽ ലോക കേരളസഭ ഉദ്ഘാടന വേദിയിലാണ് ഇരുവരും ഒരുമിച്ച് പെങ്കടുത്തത്. ഒന്നര മണിക്കൂർ പരിപാടിയിൽ ഉദ്ഘാടനം ഗവർണറും അധ്യക്ഷൻ മുഖ്യമന്ത്രിയുമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി കണ്ണൂരിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ നടത്തിയ പരാമർശത്തിൽ ഗവർണർെക്കതിരെ പ്രതിനിധികൾ പരസ്യമായി പ്രതിഷേധിക്കുകയും ചരിത്രകാരൻ ഇർഫാൻ ഹബീബ് രൂക്ഷമായി വിമർശിക്കുകയും ചെയ്തതിനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെ വിവാദം എല്ലാ അതിർവരമ്പും കടന്നു. എൽ.ഡി.എഫ്യു.ഡി.എഫ് നേതൃത്വം രൂക്ഷമായ ഭാഷയിൽ ഗവർണറുടെ നടപടിയെ കടന്നാക്രമിച്ചിരുന്നു. ഗവർണറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ലെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറും ഗവർണർക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ഇതിന് ശേഷം ഗവർണറും മുഖ്യമന്ത്രിയും ഗവർണറും വേദി പങ്കിടുന്നത് ഇന്നലെയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം നടന്ന കലാപരിപാടികൾ മുഖ്യമന്ത്രിക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമൊപ്പം ആസ്വദിച്ചാണ് ഗവർണർ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.