പോരാട്ടത്തി​െൻറയും അതിജീവനത്തി​െൻറയും ഇതിഹാസമാണ് ബ്രിട്ടോ. വൈശാഖന്‍

പോരാട്ടത്തിൻെറയും അതിജീവനത്തിൻെറയും ഇതിഹാസമാണ് ബ്രിട്ടോ. വൈശാഖന്‍ ഒല്ലൂര്‍: പോരാട്ടത്തിൻെറയും അതിജീവനത്തിൻ െറയും ഇതിഹാസമാണ് ബ്രിട്ടോയുടെ ജീവിതം എന്ന് സഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ അഭിപ്രയപ്പെട്ടു. അഞ്ചേരിയില്‍ ബ്രിട്ടോ സൗഹൃദകൂട്ടായ്മയും പി.എ. മാധവന്‍ സ്മാരക വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ബ്രിട്ടോയുടെ ഒന്നാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സൈമണ്‍ ബ്രിട്ടോ അനുസ്മരണ സമിതി ചെയര്‍മാന്‍ ചെറിയാന്‍ ജോർജ് അധ്യക്ഷത വഹിച്ചു. മധ്യാഹ്നത്തില്‍ അസ്തമിച്ച സൂര്യന്‍ എന്ന പുസ്തകം വൈശാഖന്‍ എഴുത്തുകാരന്‍ ഇ.ഡി.ഡേവീസിന് കൈമാറി പ്രകാശനം ചെയ്തു. സൈമണ്‍ ബ്രിട്ടോ സ്മരക അവാര്‍ഡ് നേടിയ ഫാ. സി.ടി. ജോസിനെ സൈമണ്‍ ബ്രിട്ടോയുടെ മാതാവ് ഐറിന്‍ റോഡ്രിഗ്സ് ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌ക്കര്‍ മകള്‍ നിലാവ,് ജേക്കബ് വടക്കുഞ്ചേരി, ഷീബ അമീര്‍, യു.പി. ജോസഫ്, ഇക്ബാല്‍, കെ.പി. പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.