പുതുവൽസര ദിനത്തിൽ ഇന്ത്യാഗേറ്റിൽ പ്രതിഷേധപ്രതിജ്​ഞ

പുതുവൽസര ദിനത്തിൽ ഇന്ത്യാഗേറ്റിൽ പ്രതിഷേധപ്രതിജ്ഞ ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ ഇന്ത്യാ ഗേറ്റ് സാക്ഷ്യം വഹിച്ചത് വേറിട്ട പ്രതിഷേധം. ആഘോഷങ്ങൾ ഉേപക്ഷിച്ച് ഒത്തുകൂടിയ പൗരത്വ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭകർ എന്തു വിലകൊടുത്തും ഭരണഘടന സംരക്ഷിക്കുമെന്ന് കൂട്ടപ്രതിജ്ഞയെടുത്തു. വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ അടക്കമുള്ള പ്രക്ഷോഭകർ ഭരണഘടനയുടെ ആമുഖം വായിച്ചാണ് നവവത്സരം ആഘോഷിച്ചത്. ദേശീയ പൗരത്വ പട്ടികക്ക് വേണ്ടി ഒരു രേഖകളും കാണിക്കില്ലെന്ന മുദ്രാവാക്യങ്ങളും പ്രക്ഷോഭകർ മുഴക്കി. ഇന്ത്യാ വിരുദ്ധ പ്രവർത്തനവും ഭരണഘടനാ വിരുദ്ധ നടപടികളും സ്വീകരിക്കുന്നവരോട് ഒരുതരത്തിലും സഹകരിക്കില്ലെന്നും ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് ഒരു തരത്തിലുള്ള രേഖകളും കാണിക്കില്ലെന്നുമുള്ള പ്രതിജ്ഞ പ്രതിഷേധക്കാർ ഏറ്റുചൊല്ലി. പ്രക്ഷോഭകരും കാഴ്ച്ചക്കാരുമടക്കം വലിയ ജനക്കൂട്ടം രൂപപ്പെട്ടതോടെ ഇന്ത്യാഗേറ്റിലും സമീപ പ്രദേശങ്ങളിലും കടുത്ത ഗതാഗതക്കുരുക്കും രൂപപ്പെട്ടു. സംഘർഷം ഒഴിവാക്കാൻ വൻ പൊലീസ് സംഘത്തെയും നിയോഗിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.