വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

ചെറുതുരുത്തി: വീട്ടമ്മയെ അക്രമിസംഘം വീട്ടിൽക്കയറി വെട്ടിക്കൊന്നു. ചെറുതുരുത്തി പനമന റോഡിന് സമീപം താമസിക്കു ന്ന മണ്ണേക്കാട്ട് വീട്ടിൽ പരേതനായ ശിവശങ്കരൻെറ മകൾ ചിത്രയാണ് (48) ബുധനാഴ്ച രാത്രി പത്തിന് ദാരുണമായി കൊല്ലപ്പെട്ടത്. ചിത്രയും അമ്മ ലക്ഷ്മിക്കുട്ടിയും സുഖമില്ലാത്ത ഒരു സഹോദരനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. രാത്രി പത്തിന് വീട്ടിലെത്തിയ നാലംഗ സംഘം ചിത്രയെ ആയുധമുപയോഗിച്ച് വെട്ടുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. അടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരൻ ബാബുരാജ് ചിത്രയെ ആദ്യം ചെറുതുരുത്തി ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചങ്കിലും മരിച്ചു. ചിത്ര പാലക്കാട്ട് ഒരു അനാഥാലയത്തിൽ സൂപ്പർവൈസറാണ്. ഏക മകൻ ഗവേഷണ വിദ്യാർഥിയാണ്. ഭർത്താവുമായി പിണങ്ങി ചെറുതുരുത്തിയിലാണ് താമസം. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.