ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ

കുന്നംകുളം: സർട്ടിഫിക്കറ്റ്. ബ്ലോക്ക് പഞ്ചായത്തിൽ സ്വീകരിച്ച നവീകരണ പ്രവർത്തനങ്ങളും ഓഫിസ് മാനേജ്മൻെറ് പ്രവ ർത്തനങ്ങളും ക്വാളിറ്റി മാനേജ്ജ്മൻെറ് പ്രവർത്തനങ്ങളും വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഫ്രണ്ട് ഓഫിസ്, മുലയൂട്ടൽ മുറി, ഭിന്നശേഷീ സൗഹൃദ ഫണ്ട് ഓഫിസ് എന്നിവ ഒന്നാം ഘട്ട നവീകരണത്തിൻെറ ഭാഗമായി നിർമിച്ചിട്ടുണ്ട്. കൂടാതെ സർട്ടിഫിക്കറ്റുകൾ അന്നുതന്നെ നൽകുന്ന വിധത്തിലുള്ള സജീകരണങ്ങളും ഓഫിസിൽ നടപ്പാക്കിയിട്ടുണ്ട്. ഇതോടുകൂടി ബ്ലോക്ക് പഞ്ചായത്തും അതിൻെറ പരിധിയിലുള്ള പഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. അനുമോദന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, വൈസ് പ്രസിഡൻറ് ഉഷ പ്രഭുകുമാ‍ർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ.എ. ഇക്ബാൽ, പ്രീതി സുരേഷ്, മെമ്പർ കെ.എ. ജ്യോതിഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുൽ ജി കൃഷ്ണൻ, ഐ.എസ്.ഒ കോഓഡിനേറ്റർ ലിയോ കാക്കശേരി, ജോയൻറ് ബി.ഡി.ഒ.എം ബൈജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.