തൃശൂര്‍: ടാഗോര്‍ സൻെറിനറി ഹാള്‍ നിര്‍മാണ ഉദ്ഘാടനവും അയ്യന്തോള്‍ സോണല്‍ ഓഫിസ് ഉദ്ഘാടനവും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാക്കളായ എം.കെ. മുകുന്ദന്‍, ജോണ്‍ ഡാനിയല്‍, എ. പ്രസാദ് എന്നിവര്‍ പറഞ്ഞു. കൗണ്‍സില്‍ അനുമതിയില്ലാതെയാണ് വലിയ തുകകളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. പദ്ധതികള്‍ ഏറ്റെടുത്ത് തീര്‍ക്കാനുള്ള സാമ്പത്തികശേഷി നിലവില്‍ കോർപറേഷനില്ല. കൗണ്‍സില്‍ അനുമതി ഇല്ലാതെയും സര്‍ക്കാര്‍ അനുമതിയില്ലാതെയും 100 കോടി വായ്പയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണവുമായി മുന്നോട്ടുപോകുന്നത്. 100 കോടി വായ്പ എടുക്കുന്നതിനെതിരെ പ്രതിപക്ഷം നല്‍കിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ചട്ടം ലംഘിച്ചു നടത്തുന്ന നിര്‍മാണ ഘട്ടത്തില്‍ നിന്നു പിന്മാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പങ്കെടുക്കുന്ന മന്ത്രിമാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു. ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.