തൃശൂർ: കോര്‍പറേഷൻെറ ആധുനിക ടാഗോള്‍ സൻെറിനറി ഹാളിൻെറ നിര്‍മാണോദ്ഘാടനവും അയ്യന്തോള്‍ സോണല്‍ ഓഫിസായ ഇ.കെ. മേനോന് മന്ദിരത്തിൻെറ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. 90,000 ചതുരശ്ര അടിയില്‍ 700 സീറ്റിങ് കപ്പാസിറ്റിയുള്ള ഓഡിറ്റോറിയവും 250 വീതം സീറ്റിങ് കപ്പാസിറ്റിയുള്ള രണ്ടു ഹാളുകളും 100 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യവും 300 പേര്‍ക്കുള്ള ഡൈനിങ് ഹാളും 12 െഗസ്റ്റ് റൂമുകളും ആറ് ലിഫ്റ്റുകളുമടക്കം സജ്ജമാക്കിയാണ് 30.75 കോടി രൂപ ചെലവില്‍ ആധുനിക ടാഗോര്‍ സൻെറിനറി ഹാള്‍ നിര്‍മിക്കുന്നത്. രാവിലെ പത്തിന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എഗ്രിമൻെറ് കൈമാറും. ചടങ്ങില്‍ മുന്‍ മേയര്‍മാരെ ടി.എന്‍. പ്രതാപന്‍ എം.പി ആദരിക്കും.മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിക്കും. ആധുനിക സൗകര്യങ്ങളോടെ 5000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന അയ്യന്തോളിലെ സോണല്‍ ഓഫിസ് രാവിലെ 11.30ന് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രിയദര്‍ശിനി ഹാളിൻെറ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. അയ്യന്തോള്‍ പഞ്ചായത്തിൻെറ മുന്‍ പ്രസിഡൻറുമാരെയും അംഗങ്ങളെയും ടി.എന്‍. പ്രതാപന്‍ എം.പിയും നിര്‍മാണം നിര്‍വഹിച്ച കരാറുകാരനെ കെ രാജനും ആദരിക്കും. മേയര്‍ അജിത വിജയൻ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, സി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, സ്ഥിരം സമിതി അധ്യക്ഷരായ ഷീബാ ബാബു, സുകുമാരൻ പി, എം.എൽ. റോസി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.