തൃശൂർ: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണം 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനമാ െണന്ന് മുൻ എം.പി ഡോ. പി.കെ. ബിജു പറഞ്ഞു. ബെഫി ജില്ല കമ്മിറ്റി നടത്തിയ ശ്രദ്ധക്ഷണിക്കൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയും ചെറുകിട മേഖലയും തകർന്നു. ഇന്ത്യൻ ജനതയുടെ ജീവിത സാഹചര്യം തകർത്തു. രാജ്യത്തെ കള്ളപ്പണ തോതും ഭീകര പ്രവർത്തനവും കുറയുകയല്ല പതിൻമടങ്ങ് വർധിക്കുകയാണുണ്ടായതെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. . ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, എൻ. സുരേഷ്, എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് കെ.ആർ. സുമഹർഷൻ അധ്യക്ഷനായി. കെ.കെ. രജിത മോൾ സ്വാഗതവും പി.എച്ച്. വിനീത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.