കാരുണ്യ പ്രവർത്തനവുമായി നബിദിനാഘോഷം

കൊടുങ്ങല്ലൂർ: 'തിരുനബി കാലത്തിൻെറ വെളിച്ചം' എന്ന പ്രമേയവുമായി കേരള മുസ്ലിം ജമാഅത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ ്യത്തിൽ 12ന് കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസിൻെറ ഭാഗമായി വിപുലമായ സാമൂഹ്യ സേവന പരിപാടികൾ നടപ്പാക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺഹാളിൽ സജ്ജമാക്കുന്ന വാദി മദീന വേദിയിൽ വൈകീട്ട് നാലിന് മൗലിദ്, ഇശൽ വിരുന്ന് തുടങ്ങിയ ഇനങ്ങളോടെ പരിപാടി തുടങ്ങും. വൈകീട്ട് ഏഴിന് നടക്കുന്ന മിലാദ് സമ്മേളനത്തിൽ എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജില്ലാ സെക്രട്ടറി പി.എസ്.കെ. മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് ഫസൽ തങ്ങൾ, അബ്ദുൽ ഹമീദ് ബാഖവി, പി.എം.എസ് തങ്ങൾ എന്നിവർ പ്രസംഗിക്കും. രോഗികൾക്ക് മെഡിക്കൽ കാർഡ് വിതരണം, കിടപ്പായ രോഗികൾക്ക് ശയനോപകരണ വിതരണം, സർക്കാർ ആശുപത്രിയിൽ ഭക്ഷണ വിതരണം, വൃക്ഷത്തൈകൾ നടൽ, അടുക്കളത്തോട്ടം, ട്രാഫിക് ബോധവത്കരണം, ലഹരിവിമുക്ത ഗ്രാമങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നടപ്പാക്കും. 30 സാന്ത്വന കേന്ദ്രങ്ങൾ ആരംഭിക്കുവാനും ഉദ്ദേശിക്കുന്നു. 2000 പ്രവർത്തകരുടെ വീടുകളിലെ അടുക്കള തോട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് നൽകും.വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ ഷമീർ എറിയാട്, ഭാരവാഹികളായ അബ്ദുൽ ഹമീദ് ബാഖവി, പി.എച്ച്. സുലൈമാൻ ഹാജി, പി.ബി. അബ്ദുഹാജി, ഒ.എം. അബ്ദുൽമജീദ്, കെ.എ. ആസാദ്, ബഷീർ എറിയാട്, വി.വി. കബീർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.