മൂന്നുപീടിക-ബീച്ച് റോഡ്​ പുനർ നിർമാണം ആരംഭിച്ചു

കയ്പമംഗലം: വർഷങ്ങളായി തകർന്നുകിടക്കുന്ന മൂന്നുപീടിക-ബീച്ച് റോഡ് പുനർ നിർമ്മാണം ആരംഭിച്ചു. കൂടുതൽ തകർച്ചയുള് ള ഭാഗത്ത് കട്ട വിരിച്ച് ബാക്കിയുള്ള ഭാഗം ടാറിംഗുമാണ് നടത്തുന്നത്. ജില്ല പഞ്ചായത്തിൻെറ 15 ലക്ഷം രൂപയും കയ്പ്പമംഗലം പഞ്ചായത്തിൻെറ തനത് ഫണ്ടായ 15 ലക്ഷം രൂപയും ഉപയോഗിച്ചാണ് പണിപൂർത്തീകരിക്കുക. ബീച്ച് റോഡിൻെറ 200 മീറ്റർ നീളത്തിൽ ടൈൽ വിരിച്ച് പണി പൂർത്തീകരിച്ചിരുന്നു. ജില്ല പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ചെലവാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇനി 60 മീറ്ററോളം നീളത്തിൽ ടൈൽ വിരിച്ച് ഇതിനോടു കൂട്ടിചേർക്കും. ബാക്കി രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് ടാറിങ് പൂർത്തിയാക്കും. കയ്പ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പ്രധാന ബീച്ച് റോഡുകളിലൊന്നാണ് മൂന്നുപീടിക ബീച്ച് റോഡ്. അഴീക്കോട്, ചാമക്കാല, നാട്ടിക ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. അടുത്ത മാസത്തിനുള്ളിൽ പണിപൂർത്തിയാവുമെന്ന് കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി.സുരേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.