വിദ്യാർഥികൾക്ക്​ അനുമോദനം

അഴീക്കോട്: ശാസ്ത്ര-പ്രവൃത്തി പരിചയമേളയിൽ എ ഗ്രേഡ് നേടിയ എസ്.എസ്.എം ഹൈസ്കൂൾ വിദ്യാർഥികളായ സി.എം. അബ്ദുൽ റഈസ്, പി.ആ ർ. ഫാത്തിമത്ത്, റിസ്നസുൽത്താന, പ്രവൃത്തി പരിചയ അധ്യാപിക പി.എ. ഫസീലത്ത് എന്നിവരെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.വി. വേണു അധ്യക്ഷത വഹിച്ചു. പി.എ. സീതി ഉപഹാര സമർപ്പണം നടത്തി. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, വാർഡ് അംഗം പ്രസീന റാഫി, എം.എ.ഫൗസിയ, മാതൃസംഗമം പ്രസിഡൻറ് ഫെബിൻ അഷറഫ് എന്നിവർ സംസാരിച്ചു. കടലോര ജാഗ്രത സമിതി യോഗം ഇന്ന് അഴീക്കോട്: തീരസുരക്ഷയുമായി ബന്ധപ്പെട്ട 'സാഗർ കവച്' മോക്ഡ്രില്ലിൻെറ ഭാഗമായി കടലോര ജാഗ്രത സമിതി അംഗങ്ങളുടെ അടിയന്തര യോഗം ശനിയാഴ്ച നാലിന് അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിൽ നടക്കും. അഴീക്കോട് മുനക്കൽ ബീച്ച് മുതൽ ചാവക്കാട് ഹാർബർ വരെയുള്ള ജില്ലയുടെ തീരപ്രദേശത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. കടലിലും കരയിലും പഴുതടച്ചുള്ള പരിശോധനയിലൂടെ തീവ്രവാദികളെ എങ്ങനെ പിടികൂടാമെന്നതാണ് മോക്ഡ്രില്ലിൻെറ ലക്ഷ്യം. കോസ്റ്റ് ഗാർഡ് നടത്തുന്ന പരിശോധനയിൽ ലോക്കൽ പൊലീസ്, തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മൻെറ്, തുറമുഖ- ഫിഷറീസ് വകുപ്പുകൾ, കടലോര ജാഗ്രത സമിതി എന്നിവർ പങ്കാളികളാകും. കോസ്റ്റ് ഗാർഡിൻെറയും തീരദേശ പോലീസിൻെറയും നേതൃത്വത്തിലുള്ള ബോട്ടുകൾ കടലിൽ പരിശോധന നടത്തും. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനൊപ്പം തീരപ്രദേശങ്ങളിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഹാർബറിലും പുലിമുട്ടുകളിലും പ്രത്യേക പിക്കറ്റ് സ്ഥാപിക്കും. തീരദേശ പോലീസ് സ്റ്റേഷനുകളിലെ എസ്.ഐമാർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് മോക്ഡ്രിൽ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.