മെറിറ്റ് ഡേ

ചെന്ത്രാപ്പിന്നി: ഹയർ സെക്കൻഡറി സ്കൂൾ അൺ എയ്ഡഡ് വിഭാഗം പി.ടി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഉഷ ശങ്കരനാരായണൻ യുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. നാടൻപാട്ട് കലാകാരനും ഗായകനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ മുഖ്യാതിഥിയായി. മാനേജ്മൻെറ് കമ്മിറ്റി ഭാരവാഹികളായ രവീന്ദ്രൻ കോലാന്ത്ര, ടി.കെ.ഗോപിനാഥൻ, എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ വി.ബി. സജിത്ത്, പ്രധാനധ്യാപകൻ പി.ബി. കൃഷ്ണകുമാർ, അൺ എയ്ഡഡ് പ്രിൻസിപ്പൽ കെ.ആർ. ഗിരീഷ്, എം.എസ്. വിനോഷ്, അബ്ദുൽ മജീദ്, ജനാൻ നസീബ് എന്നിവർ സംസാരിച്ചു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച് മികച്ച വിജയം നേടിയവരേയും ജില്ല-സംസ്ഥാന മത്സരങ്ങളിൽ വിവിധയിനങ്ങളിൽ മികവ് തെളിയിച്ചവരേയും പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. തുടർന്ന് കോമഡി ഉത്സവം ഫെയിം ശ്രീനാഥ് പരിപാടി അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.